എസ്. മോഹൻ,ധനുഷ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നിർമ്മിച്ച് , രതീഷ് നെടുമങ്ങാട് സംവിധാനം നിർവഹിച്ച് ആക്ഷൻ/ത്രില്ലറീനു പ്രാധാന്യം നൽകി, അനൂപ് മേനോൻ, രമേശ് പിഷാരടി എന്നിവർ പ്രധാനവേഷത്തിൽ എത്തുന്ന “ഈ തനി നിറം” എന്ന ചിത്രം ഒരുങ്ങുന്നു.
അനൂപ് മേനോൻ മോഹൻലാലിനെ നായകനാക്കി ചിത്രം സംവിധാനം ചെയ്യുന്നതിനിടയിലാണ് ഈ സിനിമയിൽ അഭിനയിക്കുന്നത് എന്ന പ്രത്യേകത ഈ ചിത്രത്തിനുണ്ട്.
യുവജനങ്ങൾക്കിടയിൽ നടക്കുന്ന സംഭവ വികാസങ്ങളാണ് ഈ ചിത്രത്തിനാധാരം, “ഇല്ലിക്കൽ ഹോളിഡേയ്‌സ്” എന്നൊരു റിസോർട്ടിൽ നടക്കുന്ന ഒരു ക്യാമ്പിൽ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യുവജനങ്ങൾ ഒത്തുചേരുന്നതാണ് കഥയുടെ ഇതിവൃത്തം. ക്യാമ്പ് നടക്കുന്നതിനിടയിൽ ഒരു പെൺകുട്ടിക്ക് ദാരുണമായ ഒരു ദുരന്തം സംഭവിക്കുന്നു.
ഈ ദുരന്തത്തെക്കുറിച്ചുള്ള അന്വേഷണമാണ് പിന്നീട് ഈ ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്. ഇതൊരു പൂർണ്ണമായ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ആണെന്നും, അനൂപ് മേനോൻ്റെ കഥാപാത്രമായ എസ്.ഐ. ഫെലിക്സ് ലോപ്പസ് ആണ് കേസ് അന്വേഷിക്കുന്നതെന്നും പറയപ്പെടുന്നു.
അനൂപ് മേനോൻ, രമേശ് പിഷാരടി എന്നിവർക്കു പുറമെ ഇന്ദ്രൻസ്, നോബി പ്രസാദ് കണ്ണൻ, ജി. സുരേഷ് കുമാർ, ദീപക് ശിവരാജൻ, അജിത്ത്, രമ്യ മനോജ്, അനഘ റോഹൻ, ആദർശ് ഷെണോയ്, ബാലു ശ്രീധർ, ആദർശ് ഷാനവാസ്, വിജീഷ, ഗൗരി ഗോപൻ, ആതിര എന്നിവരും ഈ ചിത്രത്തിൻറെ ഭാഗമാകുന്നുണ്ട്.
പിന്നണി പ്രവർത്തകരായി തിരക്കഥ – അംബിക കണ്ണൻ ബൈ, രാജ്കുമാർ രാധാകൃഷ്ണൻ, ഗാനരചന – അനൂപ് മേനോൻ, രാജീവ് ആലുങ്കൽ, വിഷ്ണു, കലാസംവിധാനം – അശോക് നാരായൺ, വസ്ത്രാലങ്കാരം – റാണ, ഛായാഗ്രഹണം – പ്രദീപ് നായർ, എഡിറ്റിംഗ് – അജു അജയ്, സംഗീതം – നിനോയ് വർഗ്ഗീസ്, മേക്കപ്പ് – ജേഷ് രവി, ചീഫ് അസോസിയേറ്റ് ഡയറക്ടർ – രാജു സമാഞ്ചസ എന്നിവരും അണിചേരുന്നുണ്ട്.