മലയാളത്തിന്റെ Empuran ഇനി നമ്മുടെ സ്വീകരണമുറിയിലേക്കു ..!

ഏപ്രിൽ 24 നു ജിയോ ഹോട് സ്റ്റാർ ഇൽ 🌟🌟🌟

തീയേറ്ററിൽ സൂപ്പർ ഹിറ്റ് ആയ ഒരു സിനിമ ഓ ടി ടി യിൽ എത്തുക എന്നത് സ്വാഭാവികമായ ഒരു കാര്യം മാത്രമായിരിക്കും .. കൂടുതൽ പ്രേക്ഷകരിലേക്കെത്തിക്കുക എന്നതായിരിക്കും ഓ ടി ടി റിലീസ് കൊണ്ട് നിർമാതാക്കളും നടന്മാരും ഒക്കെ ഉദ്ദേശിക്കുക . എന്നാൽ ഇൻഡസ്ടറി ഹിറ്റടിച്ച ഒരു സിനിമ റിലീസ് ആയി ഒരു മാസത്തിനുള്ളിൽ തന്നെ ഓ ടി ടി യിൽ എത്തുക എന്നാൽ അത് ഒന്ന് വേറെ തന്നെയായിരിക്കും … !

അതെ നമ്മുടെ മലയാള സിനിമയുടെ തന്നെ തല വര മാറ്റാൻ വന്ന പൃഥ്വിരാജ് സുകുമാരന്റെ സംവിധാനത്തിൽ ലാലേട്ടൻ കേന്ദ്ര കഥാപാത്രമായ ലൂസിഫർ ഫ്രാഞ്ചൈസിന്റെ രണ്ടാം എഡിഷൻ L 2 Empuran … ഓ ടി ടി യിൽ വരുന്നു … ഏപ്രിൽ 24 നു ആണ് Empuran നമ്മുടെയെല്ലാം ലിവിങ് റൂമിലേക്ക് വരുന്നത് … ജിയോ ഹോട് സ്റ്റാർ ആണ് സ്വീകരണമുറിയിലെ താരത്തെ നമ്മുടെ മുന്നിലെത്തിക്കുക .

മാർച്ച് 27 നു റിലീസ് ആയ അന്ന് മുതൽ സാമൂഹ്യമാധ്യമങ്ങളിലെ ഡിസ്കഷനുകളിലും വാർത്ത ചാനലുകളിലെ പ്രൈം ടൈം ചർച്ചകളിലും എന്തിനു …അങ്ങ് പാർലമെന്റിൽ പോലും വിഷയമായ Empuran … ഇത്ര പെട്ടന്നു നമ്മുടെയൊക്കെ സ്വീകരണമുറിയിലേക്കു വരുമെന്ന് പ്രതീൽഷിച്ചില്ല ..ഇതിന്റെ പിന്നിലും പൃഥ്വിരാജ് സുകുമാരൻ എന്ന മാർക്കറ്റിങ് ജീനിയസിന്റെ കൂർമബുദ്ധി ഉണ്ടെന്നതിൽ ഒരു തർക്കവും ഇല്ല.

ഒരു സിനിമ റിലീസായ അന്ന് മുതൽ ഇന്ത്യയിലെ ചെറുപ്പക്കാരെ മുഴുവനും പ്രത്യേകിച്ച് 2002 നു ശേഷം ജനിച്ച , ഇപ്പോൾ ഏകദേശം 22 / 23 വയസ്സായ മിക്കവരും തന്നെ ഗൂഗിൾ വഴി കണ്ടെത്തിയ ഒരു പ്രധാന കാര്യം … എന്താണ് ഗുജറാത്തിൽ ഉണ്ടായതെന്നും നരോദാപാട്യ എന്ന സ്ഥലം എവിടെയാണെന്നും അവിടെ എന്താണ് സംഭവിച്ചത് എന്നും ആരാണ് ബാബ ബജ്‌രംഗി എന്നും ഗോദ്രയിൽ എന്താണ് ഉണ്ടായതു എന്നൊക്കെയുമായിരിക്കും .

ഈ സിനിമ റിലീസ് ആയ അന്നുമുതൽ ഇങ്ങോളം സമൂഹത്തിന്റെ എല്ലാ മേഖലയിൽ നിന്നും ഉണ്ടായിട്ടുള്ള പ്രതികരണങ്ങൾ , അന്വേഷണ ഉദ്യോഗസ്ഥന്മാരുടെ ഇടപെടലുകൾ അടക്കം നമുക്കെല്ലാവർക്കും അറിയാം … മലയാളത്തിന്റെ അഭിനയ ചക്രവർത്തി ശ്രീ ലാലേട്ടനെ വരെ ഖേദപ്രകടനത്തിലേക്കെത്തിച്ച Empuran ഇനി നമ്മുടെയെല്ലാം സ്വീകരണമുറിയിലേക്കു !!!

അയ്യപ്പനും കോശിയും : ഒരു റീകാപ് !

” നീ കൊണ്ട് വന്ന ആ കൊട്ടേഷൻ ടീമിനെ അങ്ങേരു തല്ലിയല്ലേ ഉള്ളൂ …എന്നാൽ അങ്ങേരു നിന്നെ വട്ടം കെട്ടി പിടിച്ചു … അത് നിന്നെ കൊല്ലുക എന്ന ഒരൊറ്റ ഉദ്ദേശ്യത്തോടെ മാത്രമാണ് … അടുത്ത പ്രാവശ്യം അങ്ങേരു നിന്റെ അടുത്തേക് വരുമ്പോൾ അങ്ങേരുടെ കൈ പാങ്ങിനു പോയി നിന്ന് കൊടുത്തേക്കരുത് .. “

ചുമ്മാ ഇതിവിടെ കിടക്കട്ടെ !!

VV

Leave a Reply

Your email address will not be published. Required fields are marked *