ലിറ്റിൽ ബിഗ് ഫിലിംസ്, ജെ.എം. ഇൻഫോടെയ്ൻമെന്റ് എന്നീ ബാനറുകളുടെ കീഴിൽ നിർമ്മിച്ച് വിഷ്ണു അരവിന്ദ് സംവിധാനം നിർവഹിച്ച് ഫാൻ്റെസി-കോമഡി ചിത്രത്തിനു പ്രാധാന്യം നൽകി ഉണ്ണി മുകുന്ദൻ പ്രധാനവേഷത്തിൽ എത്തുന്ന ഗാന്ധർവ ജൂനിയർ ” എന്ന ചിത്രം ഒരുങ്ങുന്നു..
വിഷ്ണു അരവിന്ദ് ആത്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകത ഈ ചിത്രത്തിനുണ്ട്.
കൽക്കി എന്ന മലയാളചിത്രത്തിൻ്റെ തിരക്കഥാകൃത്തുക്കളായ പ്രവീൺ പ്രഭാരം, സുജിൻ സുജാതൻ എന്നിവരാണ് ഈ ചിത്രത്തിൻ്റെ എഴുത്തുകാർ.
ഒരു ഗന്ധർവൻ (ഹിന്ദു പുരാണങ്ങളിലെ ഒരു ദിവ്യസൃഷ്ടി) ഭൂമിയിലെത്തുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.
മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിൽ റിലീസ് ചെയ്യുന്ന ഒരു “പാൻ-ഇന്ത്യൻ സിനിമ” ആയിട്ടാണ് ഈ ചിത്രം റീലീസിനൊരുങ്ങുന്നത്.