മലയാള സിനിമയിൽ പലതരം കഥകൾ പലവിധത്തിൽ എടുത്തുവച്ചിട്ടുണ്ട് .. മനുഷ്യമനസ്സുകളെ തൊട്ട ഒരുപാട് കഥാഖ്യാന രീതികളാൽ സമ്പല്സമൃദ്ധമാണ് മലയാള സിനിമ .
ഇന്ന് പറയാൻ ഉദ്ദേശിക്കുന്നത് നമ്മുടെ സിനിമയിലെ ഗ്യാങ്ങുകളെ പറ്റിയാണ്… ഗ്യാങ്സ്റ്റർ സിനിമകൾ ഒരുപാടുണ്ട് …ലാലേട്ടന്റെ സാഗർ ഏലിയാസ് ജാക്കി , ഇക്കയുടെ ഗ്യാങ്സ്റ്റർ , ഫഫയുടെ മാലിക് , ആസിഫലിയുടെ അണ്ടർ വേൾഡ് , പ്രിത്വിരാജിന്റെ സിറ്റി ഓഫ് ഗോഡ് , അങ്ങിനെ പല പല സിനിമകൾ .. ഇവിടെ ഉദ്ദേശിക്കുന്നത് അതല്ല .. സിനിമയ്ക്കുള്ളിലെ ഗ്യാങ്ങുകളെ പറ്റിയാണ് പറയാൻ പോകുന്നത് .
അങ്ങിനെ സിനിമക്കുളിലെ ഗ്യാങ്ങുകളെ പറ്റി ചിന്തിക്കുമ്പോൾ ആദ്യം മനസ്സിലേക്ക് കടന്നു വരുന്നത് രണ്ടു സൂപ്പർ ഹിറ്റ് സിനിമകളാണ് … ഒന്ന് മമ്മൂക്കയുടെ കൗരവർ , പിന്നെ അടുത്ത് ലാലേട്ടന്റെ ദേവാസുരം . പിന്നെയും ഒരുപാടുണ്ട് ഇതുപോലെ കഥാപാത്രങ്ങൾ ഗ്യാങ്ങുകളിയി കഥാഗതിയെ നിയന്ത്രിക്കുന്ന തരത്തിൽ മലയാള സിനിമയിൽ വന്നിട്ടുണ്ട്… അതിൽ ആക്ഷനും ഡ്രാമയും കോമേഡിയും ത്രില്ലറും ഹൊററും ഒക്കെ ഉള്ളതും ഉണ്ട്..
എന്നാലും ഗ്യാങിലെ എല്ലാ കഥാപാത്രങ്ങൾക്കു ഒരുപോലെ പ്രാധാന്യം കൊടുത്തു കൊണ്ട് പ്രേക്ഷകർക്ക് ആദ്യാവസാനം ഒരു ധൃശ്യാനുഭവം കിട്ടിയതിൽ ഏറ്റവും മികച്ച രണ്ടു സിനിമകളാണ് കൗരവരും ദേവാസുരവും . കൗരവറിലെ അലിയാരും സംഘവും ( തിലകൻ , ഭീമൻ രഘു , ബാബു ആന്റണി പിന്നെ മ്മ്‌ടെ മമ്മൂക്കയും ) ഇന്നും നമ്മളെ കോരിത്തരിപ്പിക്കുന്ന ഒന്നാണ് . മംഗലശ്ശേരി നീലകണ്ഠൻ എന്ന പേരും അദ്ദേഹത്തിന്റെ കൂടെ ഇപ്പോഴും ചുറ്റിപറ്റി നടക്കുന്ന മണിയന്പിള്ളയും രാമുവും ശ്രീരാമനും ദേവാസുരം എന്ന സിനിമയെ ഇപ്പോഴും ഒരത്ഭുതമായി തന്നെ മലയാളി പ്രേക്ഷകർ കാണുന്നു.
ഇതുപോലെ ഒരുപാട് സിനിമകളെ കുറിച്ച് പറയാനും മെൻഷൻ ചെയ്യാനും സാധിക്കും . ഗോഡ്ഫാദറിലെ അഞ്ഞൂറാനും മക്കളും , സി ഐ ഡി മൂസയിലെ മൂലംകുഴിയിൽ സഹദേവനും കൂട്ടരും, മൂക്കില്ലാരാജ്യത്തെ ബെന്നിയും കൂട്ടരും , ഇൻ ഹരിഹർ നഗറിലെ തോമസുകുട്ടിയും കൂട്ടരും വല്യേട്ടനിലെ അറക്കൽ മാധവനുണ്ണിയും അനിയന്മാരും രാജമാണിക്യത്തിലെ ബെല്ലാരി രാജയും കൂട്ടരും ചോട്ടാമുംബൈയിലെ തലയും സംഘവും അങ്ങിനെ ഗ്യാങ്ങുകൾ പലവിധം .
ഇനിയും ഒരുപാടുണ്ട് ഇത്തരം ഗ്യാങ്ങുകൾ കഥാപാത്രങ്ങാളായ സിനിമകൾ … പെട്ടന്നു ഓർമ്മയിൽ വന്നതും ഓർമയിൽ തങ്ങി നിൽക്കുന്നതുമായ സിനിമകൾ കുറിച്ചെന്നേയുള്ളൂ . ഇത് വായിക്കുമ്പോൾ ഓർമയിൽ വരുന്ന സിനിമക്കുള്ളിലെ ഗ്യാങ്ങുകളെയും സിനിമയുടെ പേരിനെയും കമന്റ് ചെയ്യൂ …
VV