സാധാരണ അന്യഭാഷാ സിനിമകൾ തമിഴും ഹിന്ദിയും ആണ് അധികവും കാണാറുള്ളത് .. കന്നടയിലും തെലുഗുവിലും ഉള്ള സിനിമകൾ അധികവും മലയാളം അല്ലെങ്കിൽ തമിഴ് വേർഷനുകളാണ് കാണുക. കഴിഞ്ഞ ഒരാഴ്ചയായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നില്കുന്നത് ഒരു തെലുഗു സിനിമയാണ് … ” HIT 3 The Third Case ” ഓരോ കുറിപ്പും വായിക്കുമ്പോളും ആകാംഷ കൂടുന്ന ഒരു അവസ്ഥ …അതായിരുന്നു എനിക്കുണ്ടായിരുന്നത് .. അതിനാൽ തന്നെ ഹിറ്റ് സിനിമയുടെ ആദ്യ രണ്ടു ഭാഗങ്ങൾ കാണാം എന്ന് തീരുമാനിച്ചു … ആമസോൺ പ്രൈമിൽ ആദ്യ രണ്ടു ഭാഗങ്ങളും ഉണ്ട് … പക്ഷെ തെലുഗു വേർഷൻ മാത്രമേ കിട്ടിയുള്ളൂ … ഒറ്റ ഇരുപ്പിൽ ആദ്യ രണ്ടു ഭാഗവും കണ്ടു … ഹെൻറമ്മോ … ഇമ്മാതിരി ഫീൽ തന്ന ഒരു ക്രൈം ത്രില്ലെർ ഇയ്യടുത്തൊന്നും കണ്ടിട്ടില്ല …
ഹിറ്റ് ഒന്നിലെ വിക്രമും ഹിറ്റ് രണ്ടിലെ കെ ഡി യും ഇത്തരം ഒരു ക്രൈം സ്റ്റോറിയിലെ ഫീൽ കളയാതെ നല്ല രീതിയിൽ പെർഫോം ചെയ്തു.HIT .. Homicide Intervention Team .. തെലങ്കാന സ്റ്റേറ്റിലെ ഒരു ടാസ്ക് ഫോഴ്സ് .. അതിലെ പ്രഗത്ഭരായ പോലീസ് ഓഫീസർസ് … തട്ടിക്കൊണ്ടുപോകലും കൊലപാതകവും ഒക്കെയായി വളരെ ഭീതിജനകമായ ഒരു സാഹചര്യത്തിൽ അങ്ങിനെ ഒരു കേസുമായി അന്വേഷിക്കാൻ എത്തുന്നവർ .. !
ബ്രില്ലിയൻറ് ആയ ഉദ്യോഗസ്ഥരെന്ന നിലയിൽ കേസ് അന്വേഷണവും അതെ സമയം ഒരു വ്യക്തി എന്ന നിലയിൽ അവർ അനുഭവിക്കുന്ന ആത്മസംഘര്ഷങ്ങളും കൃത്യതയോടെ അവതരിപ്പിക്കുന്നത് വഴി സംവിധായൻ Sailesh Kolanu HIT Universe ഇലെ ആദ്യ രണ്ടു ഭാഗങ്ങൾ ഒട്ടും ലാഗില്ലാതെ പ്രേക്ഷകർക്ക് സമർപ്പിച്ചു .. HIT ഒന്നിലെ വിക്രം ആയി Vishawak Sen ഉം HIT രണ്ടിലെ കൃഷ്ണ ദേവ് ( കെ ഡി ) ആയി Adivi Sesh ഉം രണ്ടു കിടിലൻ പോലീസ് കഥാപാത്രങ്ങൾ ആണ് സംവിധായകൻ നമുക്കു തന്നത് .
ഇപ്പോഴിതാ HIT യൂണിവേഴ്സ് ഇലെ മൂന്നാം ഭാഗം “The Third Case ” തീയേറ്ററുകളിലേക്കെത്തിയിരിക്കുന്നു .. തെലുഗു സൂപ്പർ സ്റ്റാർ Nani ആണ് ഹിറ്റ് മൂന്നിലെ പോലീസ് കഥാപാത്രമായ Arjun Sarkaar ആയെത്തുന്നത് . ഒന്നാം ഭാഗത്തിൽ നിന്നും രണ്ടിലേക്കും അവിടെ നിന്നും മൂന്നാം ഭാഗത്തേക്കും വളരെ കൃത്യതയോടെ എന്നാൽ ഒട്ടും തന്നെ ആവർത്തന വിരസതയില്ലാതെ പ്രേക്ഷകർക്കെത്തിക്കുവാൻ സംവിധായകൻ Sailesh Kolanu വിനു കഴിയുന്നു എന്നതാണ് HIT Universe ഇന്റെ വിജയം !
എത്രയും വേഗം HIT – The Third Case തീയേറ്ററിൽ തന്നെ കാണണം എന്ന് തന്നെയാണ് ഒന്നും രണ്ടും ഭാഗവും കണ്ടുകഴിഞ്ഞപ്പോൾ തീരുമാനിച്ചത് .. ഇങ്ങനെയൊരു ഫീൽ ഒരു സാധാരണ സിനിമാ പ്രേമിക് കിട്ടുക എന്നത് തന്നെയാണ് ഒരു സീരീസ് രൂപത്തിൽ ഇറങ്ങുന്ന ഏതൊരു സിനിമാറ്റിക് യൂണിവേഴ്സിന്റെയും വിജയം .
നാനിയുടെ അഴിഞ്ഞാട്ടം HIT മൂന്നാം പതിപ്പിൽ ഏറെയുണ്ട് എന്ന വാർത്തയാണ് സാമൂഹ്യമാധ്യമങ്ങളിലും സിനിമാ സംബദ്ധമായ പേജുകളിലും മുഴുവൻ കാണാൻ കഴിയുന്നത് . നേരിട്ട് കണ്ടതിനു ശേഷം HIT – The Third Case ഉം ആയി വരാം !
VV