“കട്ടളൻ: പെപ്പെയെ നായകനാക്കിയ പാൻ-ഇന്ത്യൻ ആക്ഷൻ ത്രില്ലർ”

ഷെരീഫ് മുഹമ്മദ് ആണ് ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ പോൾ ജോർജ്ജ് എന്ന നവാഗത സംവിധായകൻ സംവിധാനം നിർവഹിചച്ച് ആക്ഷൻ ത്രില്ലറിനു പ്രാധാന്യം നൽകി, ആന്റണി വർഗീസ് (പെപ്പെ) പ്രധാനവേഷത്തിൽ എത്തുന്ന കട്ടളൻ എന്ന ചിത്രം ഒരുങ്ങുന്നു.

ഷെരീഫ് മുഹമ്മദ് നിർമ്മിച്ച ഉണ്ണി മുകുന്ദൻ ചിത്രം “മാർക്കോ” അമിത അക്രമത്തിന്റെ പേരിൽ വിമർശിക്കപ്പെട്ടിരുന്നു.തുടർന്ന് തൻ്റെ അടുത്ത സിനിമകളിൽ അക്രമത്തിൻ്റെ തോത് കുറയ്ക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. എന്നാൽ “കട്ടലൻ” ഒരു ആക്ഷൻ ത്രില്ലറായതുകൊണ്ട്, പൂർണ്ണമായും അക്രമം ഒഴിവാക്കാൻ കഴിയില്ലെന്ന് സംവിധായകൻ പോൾ ജോർജ്ജ് പറഞ്ഞിട്ടുണ്ട്.

ആനക്കൊമ്പ് വേട്ടയെയും അതിനോടനുബന്ധിച്ചുള്ള അധികാര മത്സരങ്ങളെയും ചുറ്റിപ്പറ്റിയുള്ള ഒരു ആക്ഷൻ ത്രില്ലറാണ്. മാത്രമല്ല “കട്ടളൻ” എന്ന ചിത്രം പോൾ ജോർജ്ജ് ആദ്യ സംവിധാന സംരംഭമെന്ന പ്രത്യേകത ഈ ചിത്രത്തിനുണ്ട്.

മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ചിത്രത്തിന് ഒരു പാൻ-ഇന്ത്യൻ സ്വഭാവം നൽകുന്നുണ്ട്.

പ്രശസ്ത കന്നട ചിത്രം ‘കാന്താര’യുടെ സംഗീത സംവിധായകൻ ബി. അജനീഷ് ലോക്നാഥ് ആണ് ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *