ചില സാഹചര്യങ്ങൾ അങ്ങിനെയാണ് … ആർക്കും ഒന്നും മനസിലാകില്ല … എന്താ സംഭവിച്ചത് എന്ന് തിരിച്ചറിയുമ്പോഴേക്കും വൈകിയിരിക്കും … അപ്രതീക്ഷിതമായി നടന്നതുകൊണ്ടു തന്നെ ഭയവും ആശങ്കയും നിർവികാരതയും സങ്കടവും അങ്ങിനെ നിർവചിക്കാനാവാത്ത ഒരുപാട് വികാരങ്ങളിലൂടെ നമ്മുടെ മനസ്സ് കടന്നു പോകും ….
അപ്പോൾ കിട്ടുന്ന ഒരു ധൈര്യമുണ്ട് … അവിടെ കഴിവിനൊ , പ്രാപ്തിക്കോ , പരിശീലനത്തിനോ , അധികാരത്തിനോ ഒന്നും സ്ഥാനമില്ല … ലക്‌ഷ്യം ഒന്ന് മാത്രം … ആ സാഹചര്യത്തെ തോൽപ്പിക്കുക .. കീഴ്പെടുത്തുക … ആ സാഹചര്യത്തെ മാറ്റിമറിക്കുക …
ഡെവിൾസ് കിച്ചൻ അഥവാ ചെകുത്താന്റെ അടുക്കള എന്നറിയപ്പെടുന്ന ഗുണാ കേവ്സ് .. അതിലകപ്പെട്ടു പോയ തങ്ങളുടെ കൂട്ടുകാരനെ … യാഥാർത്യത്തിൽ അവനെ ജീവനോടെ കിട്ടുമോ എന്ന് പോലും ഉറപ്പിക്കാൻ പറ്റാത്ത സാഹചര്യം … അവിടെ ആണ് കുറച്ചു ചെറുപ്പക്കാരുടെ അവസരോചിതമായ ഇടപെടൽ … കൂട്ടുകാർ !!!
മഞ്ഞുമ്മൽ ബോയ്സ് !!!
നാട്ടുകാരുടെ കുത്തുവാക്കുകൾ കേൾക്കുന്നുണ്ട് അവർ…
പോലീസുകാരുടെ അടി വാങ്ങുന്നുണ്ട് അവർ…
മഴവെള്ളം കുഴിയിലേക്ക് പോയി കൂട്ടുകാരന് പ്രശ്നമാകരുതെന്നു കരുതി മഴവെള്ളത്തിനു കുറുകെ കിടന്നുകൊണ്ട് വെള്ളമൊഴുക്ക് തടയാനുള്ള വിഫല ശ്രമം നടത്തുന്നുണ്ട് അവർ….
മഞ്ഞുമ്മൽ ബോയ്സ് !!!
കുട്ടേട്ടൻ … ഒട്ടുമിക്ക എല്ലാ കൂട്ടുകെട്ടിലും ഒരു കുട്ടേട്ടനെങ്കിലും കാണും …ആ കുട്ടേട്ടൻമാർ ഒരു ധൈര്യമാണ് …
പോലീസുകാരും നാട്ടുകാരും സുഭാഷ് രക്ഷപ്പെടില്ല എന്നും , നിങ്ങളെല്ലാവരും തിരിച്ചു നാട്ടിലേക്കു പൊയ്ക്കോളൂ എന്ന് പറയുമ്പോളും , രക്ഷാപ്രവത്തനം നടത്താതെ ചുമ്മാ സംസാരിച്ചു സമയം കളയുമ്പോഴും കുട്ടേട്ടന്റെ ഒരിടപെടലുണ്ട് … ” സാറുമ്മാരു എന്തെങ്കിലും ഇപ്പൊ ചെയ്തില്ലെങ്കിൽ ഞങ്ങളെല്ലാവരും ഈ കുഴിയിലേക്കെടുത്തു ചാടും “
വീണ്ടും കുഴിയിലേക്കിറങ്ങാൻ വിസമ്മതിച് റെസ്ക്യൂ ടീം അംഗം നിൽകുമ്പോൾ കുട്ടേട്ടൻ വീണ്ടും .. ” സാറെ ഞാൻ ഇറങ്ങാം..” ഇത് കേട്ട് കൂട്ടത്തിലെ രണ്ടാമൻ .. ” കുട്ടേട്ടാ ..അത് അപകടമല്ലേ ..?” എന്ന് ചോദിച്ചപ്പോൾ കുട്ടേട്ടൻ വീണ്ടും .. ” നീയാണെങ്കിൽ എന്ത് ചെയ്യും ..?” ” നിങ്ങ ഇറങ്ങിയില്ലെങ്കിൽ ഞാൻ ഇറങ്ങും ..” എന്നായിരുന്നു മറുപടി…
കഥാന്ത്യം എന്തായിരിക്കും എന്ന് ഊഹിക്കാവുന്നതേ ഉള്ളൂ എങ്കിലും അവസാനസമയത്തെ കുട്ടേട്ടന്റെയും സുഭാഷിന്റെയും ഭാവപ്പകർച്ച വ്യക്തമായ് ഒപ്പിയെടുക്കാൻ സാധിച്ചത് ഈ സംഭവകഥയ്ക് കൂടുതൽ ജീവൻ നൽകി.
മഞ്ഞുമ്മൽ ബോയ്സ് !!!
കൂട്ടുകെട്ടിന്റെ സിനിമ … കൂട്ടായ്മയുടെ സിനിമ ..
ചിദംബരവും ഷൈജു ഖാലിദും ആര്ട്ട് വർക്ക് ചെയ്തു ഗുണ കേവ്സ് നെ പുനർശൃഷ്ടിച്ച അജയൻ ചാലിശ്ശേരിയും പിന്നെ മഞ്ഞുമ്മലിലെ ഫുൾ ടീമ്സും കൂടിയപ്പോൾ മലയാളികളുടെ മനസ്സിൽ എക്കാലവും പൂത്തുനിൽക്കുന്ന സൗഹൃദത്തിന്റെ കഥയായി മഞ്ഞുമ്മൽ ബോയ്സ് മാറി.
VV