സജീർ ഗഫൂർ, യൂണികോൺ മൂവീസ് ബാനറിൽ എംസി ജോസഫ് സംവിധാനം നിർവഹിചച്ച് സൈക്കോളജിക്കൽ ത്രില്ലറിനു പ്രാധാന്യം നൽകി, മീശ എന്ന ചിത്രം ഒരുങ്ങുന്നു.
“പെരിയേറും പെരുമാൾ” പോലുള്ള തമിഴ് സിനിമകളിലൂടെ ശ്രദ്ധേയനായ കതിറിന്റെ മലയാളത്തിലെ അരങ്ങേറ്റ ചിത്രമാണിത്. എംസി ജോസഫ് “വികൃതി” എന്ന ചിത്രം സംവിധാനം ചെയ്ത് ഇതിനു മുൻപ് ശ്രദ്ധ നേടിയിട്ടുണ്ട്.
അതിജീവനത്തിന്റെയും മാറുന്ന സൗഹൃദങ്ങളുടെയും ഒളിഞ്ഞിരിക്കുന്ന അപകടങ്ങളുടെയും ഒരു കഥയായിരിക്കും ഇത്. ഒരു ഇടതൂർന്ന കാടാണ് സിനിമയുടെ പ്രധാന പശ്ചാത്തലം.
അഭിനേതാകളായി ഷൈൻ ടോം ചാക്കോ സുധി കോപ്പ, ജിയോ ബേബി, ശ്രീകാന്ത് മുരളികതിർ, ഹക്കിം ഷാ, ഉണ്ണി ലാലു, ഹസ്ലി എന്നിവർ അണിചേരുന്നുണ്ട്.
അനിയരപ്രവർത്തകരായി ഛായാഗ്രഹണം – സുരേഷ് രാജൻ, എഡിറ്റിംഗ് – മനോജ്,സംഗീതം – സൂരജ് എസ്. കുറുപ്പ്, തിരക്കഥ – എംസി ജോസഫ്, ആർട്ട് ഡയറക്ഷൻ – മാക്കേഷ് മോഹനൻ, സ്റ്റിൽ ഫോട്ടോഗ്രാഫി – ബിജിത്ത് ധർമ്മടം എന്നിവരും അണിചേരുന്നുണ്ട്.