ജീത്തു ജോസഫ്, ആസിഫ് അലി, അപർണ ബാലമുരളി സൈക്കോളജിക്കൽ ത്രില്ലറുമായി എത്തുന്നു.

മുകേഷ് ആർ മേത്ത, ജതിൻ എം സേഥി, സി വി സാരഥി എന്നിവർ E4 എന്റർടൈൻമെന്റ്‌സിൻ്റെ ബാനറിൽ കീഴിൽ നിർമ്മിച്ച് ജീത്തു ജോസഫ് സംവിധാനവും തിരകഥയും നിർവഹിച്ച് സൈക്കോളജിക്കൽ ത്രില്ലറിനു പ്രാധാന്യം നൽകി ആസിഫ് അലി, അപർണ ബാലമുരളി എന്നിവർ പ്രധാനവേഷത്തിൽ എത്തുന്ന “മിറേജ് ” എന്ന ചിത്രം ഒരുങ്ങുന്നു..

ദൃശ്യം 2 എന്നീ ചിത്രത്തിനു ശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്.

ആസിഫ് അലി, ജീത്തു ജോസഫുമായി “കൂമൻ” എന്ന ചിത്രത്തിന് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

കഥയിലെ ദുരൂഹതയെ സൂചിപ്പിച്ചുകൊണ്ട് “അടുത്തെത്തുമ്പോൾ മങ്ങുന്നു” (Fades as it gets closer) എന്ന ടാഗ്‌ലൈയോടുകൂടിയാണ് എത്തിയിരിക്കുന്നത്. ഈ സിനിമ ഒരു സാധാരണ ത്രില്ലർ എന്നതിലുപരി, കഥാപാത്രങ്ങളുടെ മാനസികതലങ്ങളിലേക്കും വൈകാരിക സംഘർഷങ്ങളിലേക്കും ആഴത്തിൽ ഇറങ്ങിച്ചെല്ലുന്ന ഒന്നായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ആസിഫ് അലി, അപർണ ബാലമുരളി എന്നിവർക്കുപുറമെ ഹക്കീം ഷാജഹാൻ, ഹന്ന റെജി കോശി, സമ്പത്ത്, ബിഗ് ബോസ് മലയാളം താരമായ അർജുൻ ശ്യാം ഗോപൻ എന്നിവരും ഈ ചിത്രത്തിൻറെ ഭാഗമാകുന്നുണ്ട്.

പിന്നണി പ്രവർത്തകരായി കഥ: അപർണ ആർ തറക്കാട്, സംഗീതം: വിഷ്ണു ശ്യാം, ഛായാഗ്രഹണം: സതീഷ് കുറുപ്പ്, എഡിറ്റിംഗ്: വി.എസ്. വിനായക് എന്നിവരും അണിചേരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *