സൂപ്പർ ഹീറോ ആയി നിവിൻ പോളി

പോളി ജൂനിയർ പിക്ചേഴ്സിന്റെ ബാനറിൽ ആദിത്യൻ ചന്ദ്രശേഖർ രചനയും സംവിധാനവും നിർവഹിചച്ച് നിവിൻ പോളി പ്രധാനവേഷത്തിൽ എത്തുന്ന ഇന്ത്യയിലെ ആദ്യത്തെ മൾട്ടിവേഴ്സ് സൂപ്പർഹീറോ ചിത്രം,മൾട്ടിവേഴ്സ് മന്മഥൻ ഒരുങ്ങുന്നു.

മലയാളത്തിലെ സൂപ്പർഹീറോ ചിത്രങ്ങളിൽ “മിന്നൽ മുരളി”ക്ക് ശേഷം വരുന്ന ഒരു പ്രധാന ചിത്രമാണ് മൾട്ടിവേഴ്സ് മന്മഥൻ.

ആദിത്യൻ ചന്ദ്രശേഖർ “എങ്കിലും ചന്ദ്രികേ” എന്ന സിനിമയും കരിക്കിന്റെ വെബ് സീരീസുകളായ “ആവറേജ് അമ്പിളി”, “റോക്ക് പേപ്പർ സിസർ” എന്നിവയും സംവിധാനം ചെയ്തിട്ടുണ്ട്.

ഒരു സാധാരണക്കാരൻ എങ്ങനെ ഒരു സൂപ്പർഹീറോ ആയി മാറുന്നു എന്നതിലാണ് സിനിമയുടെ കഥ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മൾട്ടിവേഴ്സിലൂടെ യാത്ര ചെയ്യുന്ന ഒരു സൂപ്പർഹീറോയാണ് മന്മഥൻ എന്ന കഥാപാത്രം. ഇത് ഒരു ഒറിജിൻ സ്റ്റോറിയായിരിക്കും. നമ്മുടെ സംസ്കാരത്തിൽ വേരൂന്നിയ ഒരു സൂപ്പർഹീറോ ആയിരിക്കും ഇത്.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായി ഒരു പാൻ ഇന്ത്യൻ ചിത്രമായാണ് “മൾട്ടിവേഴ്സ് മന്മഥൻ” ഒരുങ്ങുന്നത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *