നരിവേട്ടയിലെ അസാധ്യ പെർഫോമൻസിലൂടെ വര്ഗീസ് പീറ്റർ എന്ന കോൺസ്റ്റബിളിന്നിരിക്കട്ടെ ഈ അവധിക്കാല വിജയചിത്രം !!

വേനലവധി അവസാനിക്കുമ്പോൾ ഇത്തവണ കേരളം കണ്ടത് കുറെയേറെ നല്ല മലയാള സിനിമകളാണ് … എമ്പുരാനിലെ ലാലേട്ടനും തുടരും സിനിമയിലെ വിന്റേജ് ലാലേട്ടനും ,ബസൂക്കയിലെ മമ്മൂക്കയും , ആസിഫ് അലിയും ബേസിലും സുരാജ് വെഞ്ഞാറമൂടും അങ്ങിനെ മലയാളത്തിലെ ഒട്ടു മിക്ക നടന്മാർക്കും എടുത്തു പറയത്തക്ക രീതിയിലുള്ള നല്ല സിനിമകൾ സംഭവിച്ച ഒരു ഉഗ്രൻ 2025 വേനൽക്കാലം . അത് അവസാനിക്കുമ്പോൾ ഇതാ ഒരു വൃത്തിയുള്ള മൂല്യമുള്ള നല്ലൊരു സിനിമയുമായി നമ്മുടെ ടോവിനോയും എത്തുന്നു നരിവേട്ടയിലൂടെ !!

അനുരാജ് മനോഹർ , അബിൻ ജോസഫ് ,ടോവിനോ തോമസ് … !! നരിവേട്ട എന്ന സിനിമ അടയാളപ്പെടുകത്തുക ഈ മൂന്ന് പേരുടെ കഴിവിനെയാകും . അത്രക്കു മനോഹരമായ രീതിയിൽ ഒട്ടും അതിശയോക്തിയില്ലാതെ കൃത്യതയോടും എന്നാൽ വ്യക്തമായും പറഞ്ഞവസാനിപ്പിച്ച ഒരു കഥാ പശ്ചാത്തലം . ഇത് എന്റെ വ്യക്തിപരമായ അഭിപ്രായമാണ്.

സിനിമയെ കുറിച്ച് അധികമായൊന്നും എഴുതുന്നില്ല . എന്നാൽ മേല്പറഞ്ഞ മൂന്നുപേരിൽ ഒരുവൻ ആയ ടോവിനോ എന്ന നടനെ കുറിച്ച് പറയാതെ വയ്യ. തന്റെ സിനിമാ യാത്രയുടെ ആദ്യകാലഘട്ടത്തിൽ ഒരുപക്ഷെ എങ്ങിനെയെങ്കിലും കുറെ സിനിമകൾ ചെയ്യണം എന്ന് കരുതിയിട്ടായിരിക്കും കുറെ സിനിമകൾ ടോവി ചെയ്തിരുന്നു ..അധികമാരും അതിനെ പറ്റിയോ അല്ലെങ്കിൽ ടോവിനോയുടെ പ്രകടനത്തെ പറ്റിയോ ഒന്നും സംസാരിച്ചിട്ടില്ല . എന്നാൽ അഭിനയജീവിതം തുടങ്ങിയ 2012 ഒഴികെ അവിടുന്നങ്ങോട്ട് ഈ 2025 വരെ എല്ലാ വർഷവും ഒന്നോ അതിൽ കൂടുതലോ ഹിറ്റുകൾ സ്വന്തമായുള്ള ഒരു മിനിമം ഗ്യാരന്റി നായകനടൻ എന്ന നിലയിൽ ടോവിനോ തന്റെ കരിയറിനെ കൃത്യമായി കൊണ്ടുപോകുന്നുണ്ട് .

ഈയ്യൊരു ഗ്രാഫ് ദാ നരിവേട്ട വരെ എത്തി നിൽകുമ്പോൾ ടോവിനോ എന്ന അഭിനേതാവിന്റെ വളർച്ചയെ പറ്റി രണ്ടു വാക്… ശാരീരികമായി ഒരുപാട് പരിശ്രമങ്ങൾ പരീക്ഷണങ്ങൾ ടോവിനോ നടത്താറുണ്ട് .. അതേ അളവിൽ ശാരീരം അത്രയ്ക്ക് കൃത്യതയോടെ ഉണ്ടോ എന്ന് ചോദിച്ചാൽ അത് ഒരു ശരാശരിയിൽ ഒതുക്കേണ്ടി വരും .. എന്നാൽ നരിവേട്ടയിലെ ടോവിനോ അഭിനയിന്റെ കാര്യത്തിൽ ഒരുപാടുദൂരം യാത്ര ചെയ്ത ഒരിരുത്തം വന്ന നടനായി മാറിയ പോലെ തോന്നി . നരിവേട്ടയുടെ പ്രൊമോഷൻ സമയത്തു സംവിധായകൻ അനുരാജ് പറഞ്ഞിരുന്നത് ഓർക്കുന്നു.. “..നരിവേട്ടയിലെ വര്ഗീസ് പീറ്റർ എന്ന കഥാപത്രം ടോവിയുടെ അഭിനയജീവിതത്തിലെ ഒരു മികച്ച ഒന്നായിരിക്കും …” അത് ശരി വക്കുന്നത് പോലെ തന്നെയായിരുന്നു ടോവിനോയുടെ വര്ഗീസ് പീറ്റർ.

ഇഷ്ഖ് എന്ന സിനിമയും അത് മുന്നോട്ടുവച്ച സദാചാര പോലീസ് എന്ന യാഥാർഥ്യത്തെയും മലയാളികൾ മറക്കാനിടയില്ല … ആ ഒരൊറ്റ സിനിമയിലൂടെ തന്റെ പ്രാഗൽഭ്യം തെളിയിച്ച ഒരു സംവിധായകൻ കൂടിയാണ് അനുരാജ് മനോഹർ . അദ്ദേഹത്തിന്റെ സിനിമയോടുള്ള അപ്പ്രോച്ച്ചും അബിൻ ജോസഫിനെ പോലെ ശക്തമായ ഒരു കഥാകാരനും ഒരുമിച്ചപ്പോൾ സംഭവിച്ചത് നല്ല വൃത്തിയോടെയും ചിട്ടയോടെയും ചിത്രീകരിച്ച ഒരു നല്ല സിനിമ സംഭവിച്ചു. അതാണ് നരിവേട്ട.

നരിവേട്ടയിലെ മറ്റു താരങ്ങൾ ആയ സുരാജ് വെഞ്ഞാറമൂടും കൂട്ടരും , തമിഴിലെ നിറസാന്നിധ്യമായ ചേരനും ജേക്സ് ബിജോയും പിന്നെ ഒരു പിടി ടെക്‌നീഷ്യന്മാരും കൂടി ഒറ്റകെട്ടായി പ്രവർത്തിച്ചപ്പോൾ ഒരു ചെറിയ സിനിമയിൽ ഒതുക്കാൻ സാധികുമായിരുന്ന ഒരു കഥ ഒരു വലിയ സിനിമയായി മാറുകയായിരുന്നു.അതിനാൽ തന്നെ നരിവേട്ട നല്ലൊരു തീയേറ്റർ എക്സ്പീരിയൻസ് നൽകുന്നുണ്ട്… !

കേരളത്തിൽ നടന്ന ഒരു സംഭവവുമായി സാമ്യതകൾ ഏറെ ഉള്ള ഒരു കഥ ..അത് ഒട്ടും ലാഗില്ലാതെ എന്നാൽ കഥയുടെ തീവ്രതക്കും പ്രമേയത്തിനും ഒട്ടും കോട്ടം തട്ടാതെയും ആണ് അനുരാജ് മനോഹർ നരിവേട്ടയിലൂടെ മലയാളിക്ക് സമ്മാനിക്കുന്നത് .

എന്റെ റേറ്റിംഗ്‌ : 4/5

VV

Related Posts

2 thoughts on “നരിവേട്ടയിലെ അസാധ്യ പെർഫോമൻസിലൂടെ വര്ഗീസ് പീറ്റർ എന്ന കോൺസ്റ്റബിളിന്നിരിക്കട്ടെ ഈ അവധിക്കാല വിജയചിത്രം !!

  1. നരി വേട്ട ഇന്ന് കണ്ടു..
    താങ്കളുടെ വിലയിരുത്തൽ 100% ശരി. നല്ല ചിത്രം.. പുതുമയുള്ള അവതരണം.. നല്ല കാസ്റ്റിങ്.. ടോവിനോ, സുരാജ്.. എല്ലാവരും നന്നായി..
    അഭിനന്ദനങ്ങൾ..

Leave a Reply

Your email address will not be published. Required fields are marked *