കറുത്ത ഷർട്ടും വെള്ള മുണ്ടും കട്ടി താടിയും മലയാളികൾക്കിടയിൽ ട്രെൻഡ് ആക്കി മാറ്റിയ ഒറ്റക് വഴി വെട്ടി മലയാളികളുടെ നെഞ്ചിലേക്ക് ഇടിച്ചു കയറിയ ഒരേയൊരു നായക നടൻ .. നിവിൻ പോളി !

പ്രശസ്ത നടനും തുരക്കഥാകൃത്തും സംവിധായകനും ആയ ശ്രീ ശ്രീനിവാസന്റെ മകൻ നമ്മുടെയെല്ലാം സ്വന്തം വിനീത് ശ്രീനിവാസൻ ആദ്യമായി ഒരു സിനിമ സംവിധാനം ചെയ്യാൻ ഇറങ്ങി പുറപ്പെടുന്നു….അഞ്ചു സുഹൃത്തുക്കളുടെ കഥയും ജീവിതവും ഒക്കെ വളരെ രസകരമായി അവതരിപ്പിക്കുന്ന ഒരു കൊച്ചു സിനിമ … അത് സംഭവിക്കുമ്പോൾ അതിലെ നായകനായി വിനീത് കൊണ്ടുവരുന്നത് ഒരു പുതുമുഖ നായകനെ ..!

വളരെ മിതഭാഷിയും പുറമെ പരുക്കൻ സ്വഭാവവും അകമേ കരുതലും സ്നേഹവും ഒക്കെയുള്ള നല്ല ജീവസുറ്റ ഒരു കഥാപാത്രം … ആ പുതുമുഖ നായകന്റെ കയ്യിൽ ആ കഥാപത്രം ഭദ്രമായിരുന്നു. അവിടുന്നങ്ങോട്ട് ആ പുതുമുഖനായകൻ വച്ചടിവച്ചു കേറി വന്നത് മലയാളികളുടെ മനസ്സിലേക്കായിരുന്നു … നിവിൻ പോളി !! അതായിരുന്നു ആ നായകന്റെ പേര് ..!

അവിടുന്നങ്ങോട്ട് മലയാള സിനിമയിൽ നിവിൻ പോളി ഒരു വിസ്മയമായി മാറുകയായിരുന്നു … കൈ വച്ച സിനിമകൾ എല്ലാം തന്നെ സൂപ്പർ ഹിറ്റുകൾ .. നേരം, സ്പാനിഷ് മസാല , തട്ടത്തിൽ മറയത്തു , 1983 , ഓം ശാന്തി ഓശാന , പ്രേമം , ആക്ഷൻ ഹീറോ ബിജു , ബാംഗ്ലൂർ ഡേയ്സ് , ജേക്കബിന്റെ സ്വർഗ്ഗരാജ്യം , സഖാവ് , ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള , മിഖായേൽ , ലവ് ആക്ഷൻ ഡ്രാമ , വിക്രമാദിത്യൻ , കായംകുളം കൊച്ചുണ്ണി എന്നിങ്ങനെ ആ നിര നീണ്ടു നീണ്ടങ്ങിനെ കിടക്കുകയാണ് ..

ഈ യാത്രയിൽ നിവിൻ എന്ന നായകനടൻ കൈവച്ചതു അഭിനയത്തിൽ മാത്രമല്ല , പോളി ജൂനിയർ എന്ന പേരിൽ ഒരു നിർമാണ കമ്പനി കൂടെ ആരംഭിച്ചു ആക്ഷൻ ഹീറോ ബിജു , ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്നിങ്ങനെ ഹിറ്റ് സിനിമകൾ നിർമിച്ചു. 1983 എന്ന സിനിമയിലെ പ്രകടനത്തിന് സംസ്ഥാന സർക്കാരിന്റെ ബേസ്ഡ് ആക്ടർ അവാർഡിനും നിവിൻ അർഹനായി .

സുഹൃത്തുകൾക്ക് വേണ്ടിയും അവരുടെ സിനിമകളിൽ ഗെസ്റ് റോളിൽ അഭിനയിക്കാനും നിവിൻ വിസ്സമ്മതിച്ചിരുന്നില്ല .. എപ്പോഴും തന്റെ സുഹൃത്തുകൾക്ക് വേണ്ടി വളരെ കാര്യമായി തന്നെ നിലകൊണ്ടിരുന്ന നിവിന് എന്തുകൊണ്ടോ 2019 നു ശേഷം കാര്യമായ രീതിയിൽ ഒരു ഹിറ്റ് സ്വന്തമാക്കാൻ സാധിച്ചില്ല .. തിരഞ്ഞെടുത്ത സിനിമകൾ ആകട്ടെ പ്രേക്ഷരുടെ ഉള്ളിൽ കൃത്യമായ ചലനങ്ങൾ ഉണ്ടാകനും കഴിഞ്ഞില്ല … മഹാവീര്യയ്യർ , മൂത്തോൺ , പടവെട്ട്‌ എന്നിങ്ങനെയുള്ള സിനിമ അതിനുള്ള ഉദാഹരണങ്ങൾ ആണ്.

വര്ഷങ്ങള്ക്കു ശേഷം എന്ന വിനീത് ശ്രീനിവാസൻ സിനിമയിലെ നിതിൻ മോളി എന്ന സിനിമാ നടന്റെ വേഷം ഗെസ്റ് റോൾ ആണെങ്കിൽ കൂടി നിവിന്റെ പ്രേക്ഷകരുടെ ഇടയിലും സിനിമാ മേഖലയിലും ഒരുപാട് ചർച്ചക്ക് കാരണമായി. പിന്നീട് വന്ന മീ ടൂ ആരോപണങ്ങളും ആരാധകരുടെ ഇടയിൽ നിവിനെ പ്രതികൂലമായി ബാധിച്ചു. തികഞ്ഞ ഭക്ഷണ പ്രേമിയാണ് എന്നതിനാലും അമിതമായി വണ്ണം വച്ച് അഭിനയത്തിനോടും സിനിമാ മേഖലയോടും ഇനി തിരിച്ചു വരവില്ലാത്തവിധം ഒതുങ്ങി പോയോ നിവിൻ എന്ന ചോദ്യങ്ങൾ നിവിന്റെ ആരാധകരുടെ ഉള്ളിൽ ഉയരാൻ തുടങ്ങിയതും ഒക്കെ ഈയവസരത്തിൽ ശ്രദ്ധേയമാണ് ..

നിവിന്റെ ഒപ്പമോ അതിനു മുമ്പോ ശേഷമോ വന്നിട്ടുള്ള യുവ താരങ്ങളാണ് ദുല്ഖറും ഫഹദ് ഫാസിലും പ്രണവ് മോഹൻലാലുമൊക്കെ .. താര രാജാക്കന്മാരുടെയും മലയാള സിനിമയിലെ പ്രശസ്ത സംവിധായകരുടെയും മക്കളെന്ന ലേബലിൽ വന്നവരാണ് ഇവരൊക്കെ .. എന്നാൽ നിവിൻ അങ്ങിനെയല്ല സിനിമയിലേക്ക് എത്തിയത് എന്ന ഒരു പ്രചാരണം പരക്കെ നടക്കുന്നു എന്നിരിക്കെ ..

ഒറ്റ കാര്യം പറഞ്ഞു കൊള്ളട്ടെ … നിവിനായാലും ദുൽഖർ ആയാലും ഫഹദ് ആയാലും പ്രണവ് ആയാലും ഏതൊക്കെ മേൽവിലാസത്തിൽ ആരൊക്കെ വന്നാലും നല്ല സിനിമകളെ മലയാളികൾ എന്ന് ഇരുകയ്യും നീട്ടി സ്വീകരിച്ചിട്ടേയുള്ളൂ .. അതിനാൽ തന്നെ ഒറ്റയ്ക്ക് വഴി വെട്ടി വന്നവനാണ് എന്ന് പറഞ്ഞതുകൊണ്ട് എല്ലാം പൂർത്തിയാകുന്നില്ല . നല്ല തിരക്കഥകൾ തിരഞ്ഞെടുക്കാനും നല്ല നിർമാണ കമ്പനിയുമായി ചേർന്ന് പോകാനും അതുവഴി കാമ്പുള്ള കഥാപാത്രങ്ങളെ ചെയ്യാനും അങ്ങിനെ നല്ല സിനിമയുടെ ഭാഗമാകുവാനും കഴിയണം . അങ്ങിനെ ഒരിക്കൽ പ്രക്ഷകമനസ്സിൽ കുടിയേറിയത് പോലെ ഒരു തിരിച്ചു വരവിനായി ശ്രമിക്കുക ..

പുതിയതായി ഇറങ്ങാൻ പോകുന്ന നിവിൻ പോളി സിനിമകൾ ആക്ഷൻ ഹീറോ ബിജു 2 , ബേബി ഗേൾ , മൾട്ടിവേര്സ് മന്മഥൻ , ഡോൾബി ദിനേശൻ , ഡിസ്നി ഹോട് സ്റ്റാറുമായി ഒന്നിക്കുന്ന സീരീസ് , ലോകേഷ് കനകരാജ് ഇന്റെ മൾട്ടി സ്റ്റാറർ തമിഴ് സിനിമ എന്നിവയാണ് ..

കാത്തിരിക്കാം …ഒറ്റയ്ക്ക് വഴി വെട്ടി വന്നവന്റെ ഇനിയുള്ള പ്രകടനത്തിനായി !

VV

Leave a Reply

Your email address will not be published. Required fields are marked *