ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമ്മിച്ച്, അൽത്താഫ് സലിം സംവിധാനം നിർവഹിചച്ച് കുടുംബ കോമഡി-ഡ്രാമക്ക് പ്രാധാന്യം നൽകി, ഫഹദ് ഫാസിൽ, കല്യാണി പ്രിയദർശൻ എന്നിവർ പ്രധാനവേഷങ്ങളിൽ എത്തുന്ന ഓടും കുതിര ചാടും കുതിര എന്ന ചിത്രം ഒരുങ്ങുന്നു.
ഫഹദ് ഫാസിൽ നായകനായ ആവേശം എന്ന ചിത്രത്തിന്റെ ഒന്നാം വാർഷികത്തോട് അനുബന്ധിച്ച് ചിത്രം റിലീസ് ചെയ്യാൻ സാധ്യതയുണ്ടെന്നും നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.സമീപകാല ചിത്രങ്ങളിലെ കഥാപാത്രങ്ങളുടെ വ്യത്യസ്തത ഈ ചിത്രങ്ങളിൽ പ്രതിഫലിക്കുമോ എന്ന് കണ്ടുതന്നെ അറിയണം.
ഫഹദ് ഫാസിലും കല്യാണി പ്രിയദർശനും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്നനിലയിലും,അൽത്താഫ് സലീം ഞണ്ടുകളുടെ നാട്ടിലൊരു ഇടവേള” എന്ന നിവിൻ പോളി ചിത്രം സംവിധാനം ചെയ്തതിനുശേഷം തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രമെന്നനിലയിലും ഈ ചിത്രം വേറിട്ടുനിൽക്കുന്നു.
ഫഹദ് ഫാസിൽ, കല്യാണി പ്രിയദർശൻ എന്നിവർക്കു പുറമെ വിനയ് ഫോർട്ട്, ലാൽ, സുരേഷ് കൃഷ്ണ, ബാബു ആന്റണി, ജോണി ആന്റണി, ലക്ഷ്മി ഗോപാലസ്വാമി, റാഫി, നന്ദു, ഇടവേള ബാബു, വിനീത് ചാക്യാർ, ആതിര നിരഞ്ജന, അനുരാജ്, വിനീത് വാസുദേവൻ, ധ്യാൻ ശ്രീനിവാസൻ, രൺജി പണിക്കർ തുടങ്ങിയ നിരവധി താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
പിന്നണി പ്രവർത്തകരായി സംഗീതം – അനിരുദ്ധ് രവിചന്ദർ, കലാസംവിധാനം – കെ കതിർ, വസ്ത്രാലങ്കാരം – അനു വർദ്ധൻ ,ഛായാഗ്രഹണം – ആനന്ദ് സി ചന്ദ്രൻഎന്നിവരും അണിചേരുന്നുണ്ട്.