രാജലക്ഷ്മി അൻൽ അരശ്,ബ്രേവ്\u200cമെൻ പിക്ചേഴ്സ് എന്ന ബാനറിൽ. അൻൽ അരശ് എഴുത്തും സംവിധാനവും നിർവഹിച്ച് ആക്ഷൻ, ഡ്രാമ, ത്രില്ലറിനു. പ്രാധാന്യം നൽകി, സൂര്യ വിജയ് സേതുപതി അരങ്ങേറ്റം കുറിക്കുന്ന ഫിനിക്സ്(Phoenix) എന്ന ചിത്രം ഒരുങ്ങുന്നു.
പ്രശസ്ത സ്റ്റണ്ട് കൊറിയോഗ്രാഫർ “അൻൽ അരശ് സംവിധാന അരങ്ങേറ്റം, എന്ന നിലയിലും . നടൻ വിജയ് സേതുപതിയുടെ മകൻ സൂര്യ വിജയ് സേതുപതിനായകനായി എത്തുന്നു എന്നനിലയിലും ചിത്രത്തിനു പ്രത്യേകത ഉണ്ട്.
ഒരു പുതുമുഖ സംവിധായകൻ എന്ന നിലയിൽ, അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളും ശൈലിയും ഈ ചിത്രത്തിലൂടെ വെളിപ്പെടും.
“Phoenix” ഒരു ഹൈ-ഒക്ടേൻ ആക്ഷൻ ചിത്രമായാണ് വിശേഷിപ്പിക്കപ്പെടുന്നത്. ഒരു പ്രൊഫഷണൽ ബോക്സറെ ചുറ്റിപ്പറ്റിയാണ് കഥ നീങ്ങുന്നതെന്നും, ജയിൽവാസവും അതിൽ നിന്ന് രക്ഷപ്പെടാനുള്ള പദ്ധതികളും ചിത്രത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
സൂര്യ വിജയ് സേതുപതിക്കൂ പുറമെ സമ്പത്ത് രാജ്, ദേവദർശിനി, മുത്തുക്കുമാർ, ദിലീപൻ, അജയ് ഘോഷ്, ഹരീഷ് ഉത്തമൻ, മുന്നാർ രമേഷ്, നവീൻ, റിഷി, നന്ദ സരവണൻ, ആടുകളം മുരുഗദോസ്, ജെ. വിഘ്\u200cനേശ്, ശ്രീജിത്ത് രവി, ആടുകളം നരേൻ എന്നിവരും അഭിനയിക്കുന്നുണ്ട്.
പിന്നണി പ്രവർത്തകരായി സംഗീതം – സാം സി. എസ്, ഛായാഗ്രഹണം – ആർ. വേൽരാജ്,എഡിറ്റർ – പ്രവീൺ കെ. എൽ, കോ-ഡയറക്ടർ – എൻ. ജോൺ ആൽബർട്ട്, കലാസംവിധാനം – മദൻ കെ, നൃത്തസംവിധാനം – ബാബ ഭാസ്കർ, ജോണി. എന്നിവരും അണിചേരുന്നുണ്ട്.