എബ്രഹാം മാത്യു, അബാം മൂവീസ് ബാനറിൽ കീഴിൽ നിർമ്മിച്ച് മനോജ് പാലോടൻ സംവിധാനം നിർവഹിച്ച് കോമഡി-ത്രില്ലറിനു പ്രാധാന്യം നൽകി അനൂപ് മേനോൻ, ധ്യാൻ ശ്രീനിവാസൻ, സിദ്ദിഖ് എന്നിവർ പ്രധാനവേഷത്തിൽ എത്തുന്ന “രവീന്ദ്രാ നീ എവിടെ ” എന്ന ചിത്രം ഒരുങ്ങുന്നു..
“ഇത് താണ്ടാ പോലീസ്” (2016), “സിഗ്നേച്ചർ” (2022) എന്നീ ചിത്രങ്ങൾക്കു ശേഷം മനോജ് പാലോടൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്.
തിരക്കരഥാകൃത്തായ കൃഷ്ണ പൂജപ്പുര ഒരിടവേളക്കുശേഷം തിരക്കഥ നിർവഹിക്കുന്ന ചിത്രമാണിത് ഇതിനുമുന്നെ “ഇവർ വിവാഹിതരായാൽ” (2009), “ഹാപ്പി ഹസ്ബൻഡ്സ്” (2010), “ഫോർ ഫ്രണ്ട്സ്” (2010), “ജനപ്രിയൻ” (2011), “ഹസ്ബൻഡ്സ് ഇൻ ഗോവ” (2012) എന്നീ ചിത്രങ്ങൾക്ക് തിരക്കഥ നിർവഹിച്ചിട്ടുണ്ട്.അതിനാൽ തന്നെ വലിയ പ്രതീക്ഷകളാണ് ഈ ചിത്രത്തിൻ മേലുള്ളത്.
കാലാവസ്ഥാ വകുപ്പിലെ ഒരു സീനിയർ സയന്റിസ്റ്റായ രവീന്ദ്രൻ (അനൂപ് മേനോൻ) ആണ് കേന്ദ്ര കഥാപാത്രം. സഹപ്രവർത്തകരുടെ അഭിപ്രായത്തിൽ, സ്വഭാവപരമായി തികഞ്ഞ വ്യക്തിയാണെങ്കിലും, രവീന്ദ്രന് ചില പ്രത്യേകതകളുണ്ട്.രവീന്ദ്രൻ തന്റെ ഭാര്യയുടെ (ഷീലു എബ്രഹാം) ഓരോ നീക്കങ്ങളിലും സംശയം പ്രകടിപ്പിക്കുന്ന ഒരു ഭർത്താവാണ്. ധ്യാൻ ശ്രീനിവാസന്റെ കഥാപാത്രത്തിന്റെ കടന്നുവരവ് ഇവരുടെ ജീവിതത്തിൽ കൂടുതൽ സങ്കീർണ്ണതകൾ സൃഷ്ടിക്കുന്നതായും കാണിക്കുന്നു. കൃത്യതയോട് അമിതമായ താല്പര്യമുള്ള രവീന്ദ്രന്റെ ലോകത്തിലെ സംഭവങ്ങൾ ചിത്രത്തിന് മാറ്റുക്കുട്ടുമെന്നുറപ്പിക്കാം.
അനൂപ് മേനോൻ, ധ്യാൻ ശ്രീനിവാസൻ, സിദ്ദിഖ് എന്നിവർക്കുപുറമെ ഷീലു എബ്രഹാം, അസീസ് നെടുമങ്ങാട്, സെന്തിൽ കൃഷ്ണ, സുരേഷ് കൃഷ്ണ , മേജർ രവി എന്നിവരും ഈ ചിത്രത്തിൻറെ ഭാഗമാകുന്നുണ്ട്.
പിന്നണി പ്രവർത്തകരായി തിരക്കഥ – കൃഷ്ണ പൂജപ്പുര,സംഗീതം – പ്രകാശ് ഉള്ളിയേരി,ഗായകർ – ഹരിഹരൻ, ശങ്കർ മഹാദേവൻ, ഛായാഗ്രഹണം – മഹാദേവൻ തമ്പി എന്നിവരും അണിചേരുന്നുണ്ട്.