പോലീസ് കഥാപാത്രങ്ങളുമായി റോന്ത് എത്തുന്നു.

ഫെസ്റ്റിവൽ സിനിമാസിന്റെ ബാനറിൽ രതീഷ് അമ്പാട്ട്, രഞ്ജിത്ത് ഇ. വി. എം, ജോജോ ജോസ് എന്നിവരും ജംഗ്ലീ പിക്ചേഴ്സിന്റെ വിനീത് ജെയിനും ചേർന്ന് ,ഷാഹി കബീർ സംവിധാനം നിർവഹിചച്ച് പോലീസ് ത്രില്ലർ ഗണത്തിൽ, ദിലീഷ് പോത്തൻ, റോഷൻ മാത്യു , എന്നിവർ പ്രധാനവേഷങ്ങളിൽ എത്തുന്ന റോന്ത് എന്ന ചിത്രം ഒരുങ്ങുന്നു.

‘ഇലവീഴാപൂഞ്ചിറ’ എന്ന ചിത്രത്തിന് ശേഷം ഷാഹി കബീർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കൂടാതെ ‘ജോസഫ്’, ‘നായാട്ട്’, ‘ഓഫീസർ ഓൺ ഡ്യൂട്ടി’ എന്നീ ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയതും ഷാഹി കബീർ ആണ്.ദിലീഷ് പോത്തൻ, റോഷൻ മാത്യു ഇരുവരും പോലീസ് ഉദ്യോഗസ്ഥരുടെ വേഷത്തിലാണ് എത്തുന്നത്

ഷാഹി കബീറിന്റെ മുൻ ചിത്രമായ “ഇലവീഴാ പൂഞ്ചിറ” വലിയ വിജയമായതുകൊണ്ട്, “റോന്ത്” പ്രേക്ഷകർക്കിടയിൽ ഏറെ പ്രതീക്ഷകൾ ഉണർത്തിയിട്ടുണ്ട്.

രണ്ട് പോലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക ജീവിതത്തിലൂടെയും വ്യക്തിജീവിതത്തിലൂടെയും സഞ്ചരിക്കുന്ന ഒരു ത്രില്ലർ ചിത്രമാണ് ‘റോന്ത്’. ഒരു രാത്രി പട്രോളിങ്ങിനിറങ്ങുന്ന രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് നേരിടേണ്ടി വരുന്ന അനുഭവങ്ങളിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്. പോലീസ് ജീവിതത്തിന്റെ ഉൾക്കാഴ്ചകൾ ഈ ചിത്രം അവതരിപ്പിക്കുന്നു.

സുധി കോപ്പ, അരുൺ ചെറുകാവിൽ, കൃഷ കുറുപ്പ്, നന്ദനുണ്ണി, ലക്ഷ്മി മേനോൻ (സോഷ്യൽ മീഡിയ താരം), ബേബി നന്ദുട്ടി തുടങ്ങിയവരും ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

അഭിനേതാക്കൾക്കു പുറമെ ഛായാഗ്രഹണം – മനേഷ് മാധവൻ, സംഗീതം: അനിൽ ജോൺസൺ, ഗാനരചന – അൻവർ അലി, വിനായക് ശശികുമാർ, എഡിറ്റർ – പ്രവീൺ മംഗലത്ത്, സൗണ്ട് മിക്സിംഗ്: സിനോയ് ജോസഫ് എന്നിവരും പ്രധാന പിന്നണി പ്രവർത്തകരായി വർക്ക്‌ ചെയ്തിരിക്കുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *