സംവിധായകൻ രാകേഷ് രവി സാവിഗാനവും തിരക്കഥയും നിർവഹിചച്ച് ഹാസ്യത്തിനും കഥാഗതിയിലുള്ള ആകാംഷയ്ക്കും പ്രാധാന്യം നൽകി, വിനയ് ഫോർട്ട്, ഷറഫ് യു ധീൻ,ലിജോമോൾ ജോസ്, പ്രിയംവദ കൃഷ്ണൻ, എന്നിവരെ വച്ച് സൂരജ് പി എസ്, ഡിക്സൺ പോടുത്താസ്, ലിനോ ഫിലിപ്പ് (1895 സ്റ്റുഡിയോസിന്റെ ബാനറിൽ) സംശയം എന്ന ചിത്രം ഒരുങ്ങുന്നു.രാകേഷ് രവിയുടെ ആദ്യ സംവിധാന സംരംഭമാണ് ഈ ചിത്രം.
ഈ നാലുപേർക്ക് പുറമെ കുഞ്ഞികൃഷ്ണനും സിദ്ദിഖും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എന്നിവർ പ്രധന വേഷങ്ങളിൽ എത്തുന്നുണ്ട്.ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സംസ്ഥാന അവാർഡ് നേടിയ മനേഷ് മാധവനാണ്.കൂടാതെഎഡിറ്റർ – ലിജോ പോൾ, സംഗീത സംവിധാനം – ഹിഷാം അബ്ദുൾ വഹാബ്, ഗാനങ്ങൾക്ക് സംഗീതം – അനിൽ ജോൺസൺ, ഗാനരചന – വിനായക് ശശികുമാർ, അൻവർ അലി എന്നിവർ നിർവഹിച്ചിരിക്കുന്നു.
ഒരിടവേളക്ക് ശേഷമാണ് വിനയ് ഫോർട്ട് കോമഡി കരക്റ്റർ ചെയ്യുന്നത്.വിനയ് ഫോർട്ട്, ഷറഫ് യു ധീൻ പരസ്പരം അടികൂടികൊണ്ടുള്ള ഇന്റർവ്യു സിനിമയുടെ പ്രൊമോഷനു മറ്റുക്കൂട്ടിയിരുന്നു.
ഒരു രസകരമായ കുടുംബ പശ്ചാത്തലത്തിലുള്ള സിനിമയാണ്. ഹാസ്യത്തിനും ആകാംഷയ്ക്കും പ്രാധാന്യം നൽകുന്ന ഒരു കഥയാണ് സിനിമയുടേത്. ഒരു ഉച്ചയ്ക്ക് വിമలയ്ക്ക് പെട്ടെന്ന് ഒരു അസംബന്ധമായ സംശയം തോന്നുകയും അത് അവളെ അലട്ടുകയും ചെയ്യുന്നു. അവളുടെ ഭർത്താവായ മനോജൻ അറിയാതെ തന്നെ ആ സംശയത്തിന്റെ പിന്നിലെ സത്യം കണ്ടെത്താനുള്ള യാത്രയിൽ പങ്കുചേരുന്നു. ഇത് അപ്രതീക്ഷിതമായ വഴിത്തിരിവുകളിലേക്ക് നയിക്കുന്നു.
സിനിമ 2025 മെയ് 16 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും എന്നണു ഇപ്പോൾ ലഭിച്ചിരിക്കുന്നത്