അമീർ ഫിലിം കമ്പനിയുടെ കീഴിൽ നിർമ്മിച്ച് അമീർ സുൽത്താൻ സംവിധാനം നിർവഹിചച്ച് ജല്ലിക്കെട്ട് എന്ന തമിഴ്നാടിന്റെ പരമ്പരാഗത കാളപ്പോരിനു പ്രാധാന്യം നൽകി, ആര്യ പ്രധാനവേഷത്തിൽ എത്തുന്ന സന്താന ദേവൻ എന്ന ചിത്രം ഒരുങ്ങുന്നു.
തമിഴ്നാട്ടിൽ വലിയ ചർച്ചാ വിഷയമായ ജല്ലിക്കെട്ടിനെ പിന്തുണച്ചുകൊണ്ടുള്ള സിനിമയെന്നനിലയിലും,ആര്യയെയും അദ്ദേഹത്തിന്റെ സഹോദരൻ സത്യയെയും ഒരുമിച്ചെത്തിക്കുന്ന ചിത്രം എന്നനിലയിലും ഈ ചിത്രത്തിനു വലിയ പ്രാധാന്യം അർഹിക്കുന്നുണ്ട്.
മൂന്ന് നായകന്മാർക്ക് പ്രാധാന്യമുള്ള കഥയാണ്, ഒരു ഗ്രാമീണ പശ്ചാത്തലത്തിൽ നടക്കുന്ന ഈ സിനിമ പ്രധാനമായും ജല്ലിക്കെട്ട് എന്ന തമിഴ്നാടിന്റെ പരമ്പരാഗത കാളപ്പോരിനെക്കുറിച്ചാണ്. ജല്ലിക്കെട്ടിന്റെ പ്രാധാന്യം, അതിനോടുള്ള നാട്ടുകാരുടെ ആത്മബന്ധം, അതിന്റെ സാംസ്കാരിക മൂല്യം എന്നിവയെല്ലാം ചിത്രത്തിൽ പ്രതിപാദിക്കും.
ആര്യക്കു പുറമെ സത്യ, അമീർ സുൽത്താൻ,അദിതി മേനോൻ,കൃതിക ജയകുമാർ എന്നിവരും ഈ ചിത്രത്തിൻറെ ഭാഗമാകുന്നുണ്ട്.
പിന്നണി പ്രവർത്തകരായി സംഗീതം – യുവൻ ശങ്കർ രാജ, ഛായാഗ്രഹണം – എസ്.പി. അഹമ്മദ്,എഡിറ്റിംഗ് – എസ്.പി. അഹമ്മദ്, കലാസംവിധാനം – റെംബോൺ ബാൽരാജ്, ആക്ഷൻ – അൻബരിവ് എന്നിവരും അണിചേരുന്നുണ്ട്.