പോലീസ് സ്റ്റോറിസിലെ വ്യത്യസ്തതകളുമായി മലയാള സിനിമയിലെ സ്പെഷ്യലിസ്റ് .. ഷാഹികബീർ !!

പോലീസ് കഥാപാത്രങ്ങൾ മലയാളസിനിമക്കു പുത്തരിയല്ല .. ഇൻസ്‌പെക്ടർ ബൽറാമും ഭരത്ചന്ദ്രനും ആന്റണി മോസസും ഒളിമ്പ്യൻ അന്തോണി ആദമും എസ് ഐ ബിജുവും അങ്ങിനെ കാക്കി വേഷങ്ങളിലൂടെ മലയാളിക്ക് തങ്ങളുടെ താരങ്ങളെ അഭ്രപാളിയിൽ നിറഞ്ഞാടുന്നതിനു മലയാളികൾ സാക്ഷ്യം വഹിച്ച ഒരുപാട് കഥാപത്രങ്ങൾ ഉണ്ടായിട്ടുണ്ട് … അങ്ങിനെ സൂപ്പർ താര പരിവേഷങ്ങളുള്ള പോലീസ് വേഷങ്ങളിൽ നിന്നും വ്യത്യസ്തതയോടെ പോലീസ് കഥാപത്രങ്ങളുടെ , കഥകളുടെ ഒരു ഘോഷയാത്ര ആണ് ഇക്കഴിഞ്ഞ കുറെ വർഷങ്ങളിൽ മലയാള സിനിമയിൽ വന്നുപോയത് .

അവിടേക്കാണ് തിരക്കഥാകൃത്തും സംവിധായകനുമായ ഷാഹി കബീറിന്റെ രംഗപ്രവേശം .. 2018 ഇലെ ജോസഫ് മുതൽ 2025 ഇലെ റോന്തു വരെ അഞ്ചു സിനിമകൾ. അഞ്ചും പോലീസ് കഥകൾ . ജോസഫ് , നായാട്ടു , ഇല വീഴാ പൂഞ്ചിറ , ഓഫീസർ ഓൺ ഡ്യൂട്ടി പിന്നെ റോന്തും . ഒന്നിനൊന്നു വ്യത്യസ്തമായ അഞ്ചു സിനിമകൾ . ഇതിലെ ഇല വീഴാ പൂഞ്ചിറയും റോന്തും തിരക്കഥയും സംവിധാനവും . അങ്ങിനെ പോലീസ് കഥകളുടെ ഒരു സ്പെഷ്യലിസ്റ് ആയി ഷാഹി കബീർ എന്ന എഴുത്തുകാരനും സംവിധായകനും മലയാളിയെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുകയാണ്.

എഴുതിയ എല്ലാ കഥകളിലും ഒരു സാധാരണ പോലീസുകാരന്റെ ദൈനം ദിന ജീവിത സാഹചര്യങ്ങളെയും അവർ അനുഭവിക്കുന്ന മാനസികവും ശാരീരികവുമായ പിരിമുറുക്കങ്ങളും മാനുഷികതയെയും ചാപല്യങ്ങളെയും ജോലി സംബന്ധമായി അവർ അനുഭവിക്കുന്ന സ്‌ട്രെസ്സുകളെയും ഒക്കെ വളരെ തീവ്രമായി എന്നാൽ റിയലിസ്റ്റിക് ആയി തന്നെ വരച്ചു കാണിക്കാൻ ഷാഹികബീറിന് സാധിക്കുന്നു എന്നത് തന്നെയാണ് ആ പ്രതിഭയെ മറ്റുള്ള എഴുത്തുകാരിൽ നിന്നും വ്യത്യസ്തനാകുന്നത്. ജോസഫ് എന്ന സിനിമയിലെ ജോജു അവതരിപ്പിച്ച ജോസഫ് എന്ന റിട്ടയേർഡ് പോലീസ് കോൺസ്റ്റബിളും നായാട്ടിലെ കൊഞ്ചാക്കോയുടെ CPO പ്രവീൺ മൈക്കലും , നിമിഷ സജ്ജയന്റെ WCPO സുനിതയും ജോജുവിന്റെ ASI മണിയനും പതിവ് പോലീസുകാരുടെ ശരീരഭാഷയിൽ നിന്നും വേറിട്ട് നിൽക്കുന്ന തരം കഥാപാത്രങ്ങൾ ആയിരുന്നു.

ഇലവീഴാപ്പൂഞ്ചിറയിലെ സൗബിനും സുധി കൊപ്പ യും ചേർന്ന് കോൺസ്റ്റബിൾ മധുവിനെയും കോൺസ്റ്റബിൾ സുധിയേയും തെളിമയോടാവതരിപ്പിച്ചപ്പോൾ പോലീസുകാരുടെ ഇടയിലുള്ള പ്രശ്നങ്ങളെയും അവർ അനുഭവിക്കുന്ന വ്യക്തിപരമായ വൈഷമ്യങ്ങളെയും നമുക്കു കാണിച്ചു തന്നു. അവിടുന്ന് ഓഫീസർ ഓൺ ഡ്യൂട്ടിയിൽ എത്തുമ്പോൾ സർക്കിൾ ഇൻസ്‌പെക്ടർ ഹരിശങ്കർ എന്ന ശക്തനായ പോലീസ് വേഷവും അതിൽ തന്നെ കുടുംബബന്ധത്തിൽ സംഭവിക്കുന്ന വിഷയങ്ങളെയും കൊഞ്ചാക്കൊ ബോബൻ എന്ന അഭിനേതാവിലൂടെ ഷാഹി കബീർ മലയാളിക്ക് നൽകി.

ഷാഹിയുടെ ഏറ്റവും അവസാനത്തെ ആയി ഇറങ്ങിയ റോന്ത് മുൻപ് ചെയ്തു വെച്ചതിൽ നിന്നും എല്ലാം വച്ച് മാറിനിൽക്കുന്ന ഒരു പോലീസു കഥാനുഭവമാണ് പ്രേക്ഷകർക്ക് നൽകുക . പൊലീസിലെ തുടക്കകാരും വര്ഷങ്ങളുടെ പ്രവർത്തി പരിചയമുള്ളവരും തമ്മിലുള്ള വിത്യാസം ,അതിൽ തന്നെ ഉണ്ടാകുന്ന സങ്കീർണമായ അനുഭവങ്ങൾ , സംഭവങ്ങൾ അങ്ങിനെ എല്ലാ വിധ ചേരുവകളും ചേർത്ത് ആദ്യാവസാനം നല്ലൊരു തിയേറ്റർ അനുഭവം കൊണ്ട് സമ്പന്നമാണ് ഷാഹിയുടെ സംവിധാനത്തിൽ വന്ന റോന്ത്.

റോന്തിനെ പറ്റി കൂടുതൽ വിവരണം അടുത്ത കുറിപ്പിൽ കുറിക്കാം.. ഇവിടെ പറയാൻ ഉദ്ദേശിച്ചത് ഷാഹി കബീർ എന്ന പ്രതിഭയുടെ ഫിൽമോഗ്രഫിയെ പറ്റിയാണ്. അദ്ദേഹം ഓരോ സിനിമക്കും വേണ്ടി എടുക്കുന്ന ഉത്തരവാദിത്തബോധം ,എഴുത്തിലെ കാർക്കശ്യം , കഥാപാത്രങ്ങളിലെയും കഥാ സന്നർഭങ്ങളിലെയും ഡീറ്റൈലിങ് എല്ലാം എടുത്തുപറയേണ്ടത് തന്നെയാണ്.

ഓരോ സിനിമ കഴിയുമ്പോഴും മികവിന്റെ അടുത്ത തലത്തിലേക്കുള്ള ഷാഹിയുടെ യാത്ര അഭിനന്ദാർഹമാണ് . അതുപോലെ തന്നെ ഉദ്വെഗത്തിന്റെ മുൾമുനയിൽ നിന്നുമുള്ള സിനിമാനുഭവങ്ങളെ ഇനിയും സിനിമയുടെ ആരാധകർക്ക് നൽകാൻ ഷാഹി കബീർ മികച്ച തിരക്കഥകളും ആയി വീണ്ടും വരട്ടെ എന്ന് മാത്രം ആശംസിക്കുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *