നടിപ്പിൻ നായകൻ സൂര്യ … താൻ ഒരു വെള്ളിത്തിര നായകൻ മാത്രമല്ല …അഗ്ഗരം ഫൌണ്ടേഷൻ വഴി നാടിനും നാട്ടാർക്കും നന്മ വാരിവിതറികൊണ്ട് ജീവിതത്തിലും നായകൻ ആണെന്ന് തെളിയിച്ച മുഹൂർത്തം.. !

ഒരു വേദി ..മുൻനിരയിൽ അച്ഛനും ഭാര്യയും മക്കളും … എല്ലാവരുടെയും കണ്ണുകളിൽ ഈറൻ .. വിതുമ്പി കണ്ണീരടക്കാൻ പാടുപെടുന്ന മുഖങ്ങൾ … !!

ഇക്കഴിഞ്ഞ ദിവസം തമിഴ്നാട്ടിലെയും ലോകം മുഴുവനിലെയും മനുഷ്യസ്നേഹികൾ കൺകുളിർക്കെ കണ്ടു നിന്ന രംഗം …

വേദിയിൽ 51 ഡോക്ടർസ് !!! അഗ്ഗരം ഫൌണ്ടേഷൻ ഉയർത്തിക്കൊണ്ടുവന്ന യുവ താരങ്ങൾ !! സാമൂഹ്യമാധ്യമങ്ങൾ .. ട്വിറ്റെർ ഹാൻഡിലുകൾ എല്ലായിടത്തും അഗ്ഗരം ഫൗണ്ടേഷനും അതിന്റെ നായകനും … ഒരേ പേര് … സൂര്യ !!!

ഓഡിറ്റോറിയത്തിൽ ഇരുന്നു വിതുമ്പുന്ന സൂര്യയും ഭാര്യ ജ്യോതികയും അച്ഛൻ ശിവകുമാറും .. ആ വിതുമ്പൽ സങ്കടം കൊണ്ടായിരുന്നില്ല .. സന്തോഷത്തിന്റെയും നന്ദിയുടെയും ആത്മ സംതൃപ്തിയുടെയും ആയിരുന്നു…. അഗ്ഗരം ഫൌണ്ടേഷൻ വഴി വാർത്തെടുത്ത യുവ തലമുറയുടെ ആഘോഷമായിരുന്നു അത്..!

സിനിമയിൽ ആടിയും പാടിയും വില്ലന്മാരെ അടിച്ചൊതുക്കിയും നായികയെ രക്ഷിച്ചും ദേശത്തെ സ്നേഹിച്ചും കോമഡിയും സെന്റിമെൻസും റൊമാന്സും വില്ലത്തരവും ഒക്കെ കാണിച്ചു ആരാധകരെ കയ്യിലെടുത്ത സൂര്യ പക്ഷെ ജീവിതത്തിലും നായകനാണ് താൻ എന്ന് തന്റെ ജീവിതചര്യയിലൂടെ മാലോകരെ കാണിച്ചു തന്ന തമിഴന്റെ ഒരേയൊരു സൂപ്പർ സ്റ്റാർ … സൂര്യ..!

സെലിബ്രിറ്റീസ് ഇത് ആദ്യമായല്ല മറ്റുള്ളവരെ സഹായിക്കുന്നതും കരുതുന്നതും .. അവരെല്ലാവരും ചെയ്യുന്നതിനെ കുറച്ചു കാണുന്നുമില്ല … എന്നാൽ അഗ്ഗരം ഫൌണ്ടേഷൻ എന്ന ചാരിറ്റി ഓർഗനൈസഷൻ കുറെയേറെ പേർക്കെങ്കിലും മാതൃകയാകുന്നത്‌, ഒരു പുതിയ യുവ തലമുറയെ വാർത്തെടുത്തു അവരെ സമൂഹത്തിലേക്ക് നന്മ വിതറുവാൻ , പാവങ്ങളെ സഹായിക്കുവാൻ , തങ്ങൾക്കു ലഭിച്ച അവസരം സമൂഹത്തിന്റെ ഉന്നമനത്തിനു വേണ്ടി ഉപയോഗിക്കുവാൻ പ്രാപ്തരാകുന്നതിലൂടെയാണ് .. അതിനുള്ള വഴി കാണിച്ചു കൊടുക്കുന്നതിലൂടെയാണ് ..!

ഒരു കുട്ടിയുടെ പഠന സഹായത്തിന്റെ ആവശ്യം അഗ്ഗരം ഫൗണ്ടേഷനിൽ എത്തിയാൽ ഉടനെ പണം നൽകി സഹായിക്കുകയല്ല അഗ്ഗരം ചെയ്യുന്നത്….മറിച്ചു ആ കുട്ടി ഏത് ഗ്രാമത്തിൽ നിന്നാണ് എന്ന് മനസിലാക്കി അവിടെ ചെന്ന് കാര്യങ്ങൾ സമഗ്രമായി മനസിലാക്കി ഏത് തരത്തിലുള്ള സഹായമാണ് ആ കുട്ടിക്ക് വേണ്ടത് എന്ന് പഠിച്ചുകൊണ്ടു ആ രീതിയിലുള്ള സഹായം അല്ലെങ്കിൽ പാഠ്യ പദ്ധതി തയ്യാറാക്കി അങ്ങിനെ സമൂഹത്തിൽ ഒരു സ്വയം പര്യാപ്തത ആ കുട്ടിക്ക് അല്ലെങ്കിൽ വ്യക്തിക്ക് .. ആ കുടുംബത്തിന് നൽകുക എന്നതാണ്.

ഒരു വെൽ ഓർഗനൈസ്ഡ് ആയ സമീപനം , അതിനു മുന്നിൽ നിന്നും നയിക്കാൻ നടിപ്പിൻ നായകൻ സൂര്യ ..കൂടെ ഒപ്പം നിന്ന് കാര്യങ്ങൾ ചെയ്യുവാൻ സദാ തയ്യാറായി നിൽക്കുന്ന കുടുംബം .. അതാണ് സൂര്യയും അഗ്ഗരം ഫൗണ്ടേഷനും !

തമിഴിൽ പറഞ്ഞാൽ ” നൻറി തലൈവ … വാഴ്ത്തുക്കൾ ..”

പഠിപ്പിച്ചു എൻജിനീയറാക്കിയ അമ്മ തന്റെ മൂന്നര വയസുള്ള കൊച്ചു മകളെ എഴുത്തിനിരുത്താൻ വേദിയിൽ നിന്നും സൂര്യ അണ്ണനെ വിളിച്ചപ്പോൾ ഒരു ഓഡിറ്റോറിയം മുഴുവനും എഴുനേറ്റു നിന്ന് കയ്യടിച്ച നിമിഷം .. മിഴികൾ രണ്ടും തുടച്ചു ആവേശത്തോടെ സ്റ്റേജിലേക്ക് നടന്നു കയറിയ സൂര്യ.. തന്റെ ഭർത്താവിനെ ഓർത്തു അഭിമാനത്തോടെ പുഞ്ചിരി തൂകി സഹധർമിണി ജ്യോതിക … മകനെയോർത്തു അഭിമാനിച്ച , വാക്കുകൾ തൊണ്ടയിൽ കുടുങ്ങി ആത്മാഭിമാനത്തോടെ ഇരിക്കുന്ന അച്ഛൻ ശിവകുമാർ … തന്റെ എക്കാലത്തെയും ഹീറോ അണ്ണൻ തന്നെ എന്ന് ഉറക്കെ വിളിച്ചു പറയുന്ന അനിയൻ കാർത്തി .. കരഘോഷത്തോടെ ആരധകർ .. ! ഒരു നിമിഷം ഞാനും ചിന്തിച്ചു… ഇങ്ങനെയാകണം ഒരു യഥാർത്ഥ നായകൻ….!

സൂര്യ….! താങ്കളുടെ നിറഞ്ഞ കണ്ണുകളിൽ കണ്ടത് ചാരിതാർഥ്യമാണ് … ആത്മസംതൃപ്തിയാണ് .. ഇനിയും താങ്കളുടെ കണ്ണുകൾ സന്തോഷാശ്രുക്കളാൽ നിറയട്ടെ .. അഭിമാനത്തോടെ അച്ഛനും ഭാര്യക്കും മക്കൾക്കും അനുജൻ കാർത്തിക്കും താങ്കളെ പറ്റി പറയാനും ഓർക്കാനും അനവധി നിരവധി മുഹൂർത്തങ്ങൾ ഉണ്ടാകട്ടെ !

അഗ്ഗരം ഫൌണ്ടേഷൻ നു നന്ദി..!

VV

Leave a Reply

Your email address will not be published. Required fields are marked *