ഒറിജിനൽ “Good Bad and the Ugly ” എന്ന ഹോളിവുഡ് സിനിമയിൽ Clint East Wood ആയിരുന്നു ഹീറോ .. A Man With No Name ! അന്നത്തെ ഹോളിവുഡ് സൂപ്പർ ഹിറ്റ് ആയിരുന്നു ആ സിനിമ റിലീസ് ചെയ്തത് എകദേശം അറുപതു വര്ഷങ്ങള്ക്കു മുൻപാണ് . ഇപ്പോൾ മ്മ്ടെ കോളിവുഡിലെ തല എന്നറിയപ്പെടുന്ന ദി സ്വാഗർ ഓഫ് ഓൾ ടൈം അജിത്കുമാർ വീണ്ടും ഒരു Good Bad Ugly യുമായി എത്തിയിരിക്കുന്നു !!
സ്റ്റൈലിലും സ്വാഗ്ഗിലും സ്ക്രീൻ പ്രെസെൻസിൽസിലും പിന്നെ കുറെ കാലമായി … കൃത്യമായി പറഞ്ഞാൽ മ്മ്ടെ മങ്കാത്ത മുതലിങ്ങോട്ട് Salt N Pepper സ്റ്റൈൽ ഇത്രക് style ആയി handle ചെയ്തു പോരുന്ന ഒരേയൊരു തല . മ്മ്ടെ സ്വന്തം അജിത് കുമാർ …! അങ്ങേരുടെ രൂപവും ഭാവവും ലൂക്കും ഓരോ ഫ്രെയിമിലും അങ്ങിനെ ആറാടുകയായിരുന്നു എന്ന് വേണമെങ്കിൽ പറയാം ..
എ കെ യുടെ അഴിഞ്ഞാട്ടം തന്നെയായിരുന്നു Good Bad Ugly എന്ന തമിഴ് സിനിമ !!
ലോജിക് എന്ന ആശയം തലയിൽ വച്ചുകൊണ്ടു ഈ സിനിമ കാണാൻ പോയാൽ തീർച്ചയായും നിരാശയാകും ഫലം ..! എന്നാൽ തലയെ അങ്ങ് ദീന മുതൽ ഇന്നോളം കണ്ടിട്ടുള്ള രീതിയിൽ അങ്ങിനെ നിറഞ്ഞു കാണാൻ ആഗ്രഹമുള്ളവർക് തീയേറ്ററിൽ പോയി തലയെ രണ്ടര മണിക്കൂർ നിറഞ്ഞു കാണാം .. വേറൊന്നും ഇതിലില്ല !
പിന്നെ ഈ സിനിമയിലെ ചില കാര്യങ്ങൾ എനിക്ക് എടുത്തു പറയണം എന്ന് തോന്നി . കൈതി , മാസ്റ്റർ എന്നീ സൂപ്പർ ഹിറ്റ് തമിഴ് സിനിമയിലെ ഹെവി ബേസ് വോയിസ് ഉള്ള ആ വില്ലനെ നിങ്ങൾ മറന്നു കാണുകയില്ലല്ലോ … അതെ .. അർജുൻ ദാസ് !! ഇങ്ങേര് ശെരിക്കും ഒരു ഹീറോ മെറ്റീരിയൽ ആണ്… നല്ല മെയ്വഴക്കം .. നല്ല ശബ്ദം … സ്റ്റൈൽ .. പിന്നെ ഈ സിനിമയിൽ ആണെങ്കിൽ പുള്ളിയെ കാണിക്കുമ്പോൾ ഒക്കെ കിടു ഡാൻസിങ്ങും !! ഇത്രേം പോരെ ഒരു ഹീറോയ്ക്ക് … ? അഭിനയം .. അത് അഭിനയം കണ്ടതിനു ശേഷം പറയാം ..!
പിന്നെ കാർത്തികേയ ദേവ് ! സലാറിലെയും എമ്പുരാനിലെയും പ്രിത്വിരാജിന്റെ ചെറുപ്പം അഭിനയിച്ച അതേ കാർത്തികേയ ദേവ് ഈ സിനിമയിലും ഉണ്ട്. ഈ പയ്യനെ കുറിച്ച് പൃഥ്വിരാജ് പറഞ്ഞത്…വളരെ പ്രോമിസിംഗ് ആയ ഒരു യങ് ടാലെന്റ്റ് ആണെന്നാണ് .. അത് ശെരി വയ്ക്കുന്ന പ്രകടനം തന്നെയായിരുന്നു കാർത്തികേയ ദേവിന്റെ ഗുഡ് ബാഡ് അഖ്ലി യിലെ പ്രകടനം ..👏👏
പിന്നെ തൃഷയും , സിമ്രാനും , യോഗിബാബുവും പ്രഭുവും ജാക്കി ഷ്റോഫും രാഹുൽ ദേവും അങ്ങിനെ നിരവധി പേര് സ്ക്രീനിൽ വന്നു പോകുന്നുണ്ട് …എന്തിനാണെന്ന് ഒരെത്തും പിടിയും കിട്ടുന്നില്ല !
ഇതിനെല്ലാം പുറമെ ഒരു ഊള ഐറ്റം ഇപ്പോൾ തമിഴ് സിനിമയിലേക്ക് കൂടിയേറിയിട്ടുണ്ട് .. കൗണ്ടർ മണി – സെന്തിൽ , വടിവേലു , സന്താനം , വിവേക് എന്നീ പ്രഗത്ഭരായ കോമേഡിയൻസ് കാണികളെ രസിപ്പിച്ചു എന്റർടൈൻ ചെയ്ത മേഖലയിലേക്കാണ് ഈ സാനം കേറി വന്നിരിക്കുന്നത് … റെഡിൻ കിങ്സ്ലി .. വേറൊന്നും പറയാനില്ല !!
അജിത് കുമാർ aka തല ..! അങ്ങേരുടെ ഒരു സിനിമ എന്നതിലുപരി ഇതിൽ പ്രത്യേകിച്ചൊന്നും തന്നെ ഇല്ല !
VV