ഷറഫുദ്ദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ അഭിജിത് ബാബുജി,പ്രണീഷ് വിജയൻ സംവിധാനം നിർവഹിചച്ച് ഹൃദയസ്പർശിയായ കോമഡിക്ക് പ്രാധാന്യം നൽകി, ഷറഫുദ്ദീൻ,വിനയ് ഫോർട്ട്, അനുപമ പരമേശ്വരൻ, എന്നിവർ പ്രധാനവേഷങ്ങളിൽ എത്തുന്ന ദി പെറ്റ് ഡിറ്റക്റ്റീവ് എന്ന ചിത്രം ഒരുങ്ങുന്നു.
ഒരിടവേളക്ക് ശേഷമാണ് അനുപമ പരമേശ്വരൻ മലയാളത്തിൽ അഭിനയിക്കുന്നത്. വർഷങ്ങൾക്കു ശേഷം അനുപമ പരമേശ്വരൻ മലയാളത്തിലേക്ക് ശക്തമായ ഒരു കഥാപാത്രത്തിലൂടെ തിരിച്ചെത്തുന്നു എന്ന പ്രത്യേകത ഈ ചിത്രത്തിനുണ്ട്.
നായകളെയും മറ്റ് വളർത്തുമൃഗങ്ങളെയും ചുറ്റിപ്പറ്റി നടക്കുന്ന രസകരമായ കേസുകൾ അന്വേഷിക്കുന്ന ഒരു ഡിറ്റക്റ്റീവിന്റെ കഥയാണ് ചിത്രം പറയുന്നത്. ഹാസ്യവും നിഗൂഢതയും ഇടകലർന്ന ഒരു അനുഭവമായിരിക്കും ചിത്രം പ്രേക്ഷകർക്ക് നൽകുക.
“സമ്പൂർണ്ണ മൃഗാധിപത്യം” എന്ന ടാഗ്‌ലൈനോടുകൂടി ഇറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. ഷറഫുദ്ദീൻ ആദ്യമായി നിർമ്മാതാവിന്റെ വേഷം അണിയുന്ന ചിത്രം കൂടിയാണിത്.
ഷറഫുദ്ദീൻ,വിനയ് ഫോർട്ട്, അനുപമ പരമേശ്വരൻ എന്നിവർക്ക് പുറമെമുത്തുകുമാർ, വിനായകൻ, ജോമോൻ ജ്യോതിർ, ശ്യാം മോഹൻ എന്നിവരും ഈ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. തിരക്കഥ – പ്രണീഷ് വിജയൻ, ജയ് വിഷ്ണു, നിർമ്മാണം – ഷറഫുദ്ദീൻ, ഛായാഗ്രഹണം – ആനന്ദ് സി ചന്ദ്രൻ, എഡിറ്റിംഗ് – അഭിനവ് സുന്ദർ നായക്, സംഗീതം – രാജേഷ് മുരുകേശൻ.