കലാപുലി എസ്, താണുവിന്റെ വി ക്രിയേഷൻസ് എന്ന പ്രമുഖ ബാനറിൻ കീഴിൽ നിർമ്മിച്ച്, വ്യത്യസ്തമായ സിനിമാ നിർമ്മാണ ശൈലിക്ക് പേരുകേട്ട മൈസ്കിൻ സംവിധാനം നിർവഹിചച്ച് സൈക്കോളജിക്കൽ ത്രില്ലർ / ഡ്രാമക്ക് പ്രാധാന്യം നൽകി, വിജയ് സേതുപതി, ശ്രുതി ഹാസൻ എന്നിവർ പ്രധാനവേഷത്തിൽ എത്തുന്ന ട്രെയിൻ എന്ന ചിത്രം ഒരുങ്ങുന്നു.
മനഃശാസ്ത്രപരമായ ആഴങ്ങളിലേക്ക് കടന്നുചെല്ലുന്നതും അസാധാരണമായ കഥകൾ വ്യത്യസ്തമായ സിനിമാ നിർമ്മാണ ശൈലിയിലൂടെ പറയുന്നതിൽ തൻ്റെതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ളയാണ് മൈസ്കിൻ.
മൈസ്കിൻ ചിത്രത്തിന്റെ പ്രധാന ആശയം തുറന്നുപറഞ്ഞിട്ടുണ്ട്. തന്റെ നിരവധി ട്രെയിൻ യാത്രകളിൽ നിന്നാണ് അദ്ദേഹത്തിന് ഈ ആശയം ലഭിച്ചത്. ഒരു ട്രെയിനിനെ “കുട്ടികളെ വയറ്റിൽ വഹിക്കുകയും മറ്റൊരു സ്ഥലത്ത് അവരെ പുറന്തള്ളുകയും ചെയ്യുന്ന ഒരു ഭീകരൻ പുഴു” എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
നായകൻ ജീവിതത്തിൽ എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ട്, വലിയ ദുഃഖിതനായിട്ടാണ് വിജയ് സേതുപതിയുടെ കഥാപാത്രം ട്രെയിനിൽ കയറുന്നത്. മരിച്ച ഭാര്യയുടെ ശവകുടീരത്തിൽ ഒരു തൈ നടുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ലക്ഷ്യം.
ട്രെയിൻ യാത്രയ്ക്കിടെ, അദ്ദേഹം പലതരം ആളുകളെ കണ്ടുമുട്ടുകയും വ്യത്യസ്ത ജീവിതകഥകൾക്ക് സാക്ഷ്യം വഹിക്കുകയും ചെയ്യുന്നു. ഈ അപ്രതീക്ഷിത സംഭവങ്ങളും ഇടപെടലുകളും പതിയെ അദ്ദേഹത്തെ ഒരു പുതിയ കഥാഗതിയിലേക്ക് വലിച്ചിഴയ്ക്കുകയും, സ്വന്തം ദുഃഖങ്ങൾ മറക്കുകയും ഒടുവിൽ ജീവിതത്തോടുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാട് മാറുകയും ചെയ്യുന്നു.
ആ ട്രെയിൻ യാത്ര എങ്ങനെയാണ് തന്റെ വിധി മാറ്റിയെഴുതിയതെന്ന് യാത്രയുടെ അവസാനം നായകൻ ചിന്തിക്കുന്നു. ആ യാത്ര നടത്തിയില്ലായിരുന്നുവെങ്കിൽ അല്ലെങ്കിൽ ട്രെയിനിലുള്ള ആളുകളെ കണ്ടുമുട്ടിയില്ലായിരുന്നെങ്കിൽ തന്റെ ജീവിതം അവസാനിക്കുമായിരുന്നു എന്ന് അദ്ദേഹം തിരിച്ചറിയുന്നു. യാത്ര അദ്ദേഹത്തെ ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകുക മാത്രമല്ല, എങ്ങനെ വീണ്ടും ജീവിക്കാമെന്ന് പഠിപ്പിക്കുകയും ചെയ്യുന്നു. ഈ വൈകാരിക മാറ്റം ചിത്രത്തിന്റെ ക്ലൈമാക്സിന്റെ ഹൈലൈറ്റായിരിക്കുമെന്നാണ് മൈസ്കിൻ വെളിപ്പെടുത്തിയത്.
വിജയ് സേതുപതി, ശ്രുതി ഹാസൻ എന്നിവർക്കു പുറമെ ഡിംപിൾ ഹയാത്തി
നരേൻ, നാസർ, യുഗി സേതു, സമ്പത്ത് രാജ് കെ.എസ്. രവികുമാർ, കളൈയരസൻ, ബാബ്ലൂ പൃഥ്വിരാജ്, ഷാജി ചേൻ, സെൽവ, ഇര ദയാനന്ദ്, അജയ് രത്നം, ഗണേഷ് വെങ്കിട്ടരാമൻ, പ്രീതി കരൺ, സൂപ്പർഗുഡ് സുബ്രമണി
എന്നിവരും ഈ ചിത്രത്തിൻറെ ഭാഗമാകുന്നുണ്ട്.
പിന്നണി പ്രവർത്തകരായി ഛായാഗ്രഹണം – ഫൗസിയ ഫാത്തിമ , എഡിറ്റിംഗ് – ശ്രീ വാട്സൺ എന്നിവരും അണിചേരുന്നുണ്ട്.