വിപിൻ ദാസിന്റെ ഉടമസ്ഥതയിലുള്ള പ്രൊഡക്ഷൻ ഹൗസ് WBTS പ്രൊഡക്ഷൻ സിന്റെ കീഴിൽ “വാഴ” എന്ന വിജയ ചിത്രത്തിന് ശേഷം, എസ്. വിപിൻ സംവിധാനം നിർവഹിചച്ച് ഹൃദയസ്പർശിയായ കോമഡിക്ക് പ്രാധാന്യം നൽകി, അനശ്വര രാജൻ,സിജു സണ്ണി, എന്നിവർ പ്രധാനവേഷങ്ങളിൽ എത്തുന്ന വ്യസനസമേതം ബന്ധുമിത്രാദികൾ എന്ന ചിത്രം ഒരുങ്ങുന്നു.”
വ്യസനസമേതം ബന്ധുമിത്രാദികൾ” എന്ന ചിത്രം എസ്. വിപിന്റെ ആദ്യ സംവിധാന സംരംഭമാണ്. അദ്ദേഹം തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും രചിച്ചിരിക്കുന്നതും ഷൈൻ തെലുങ്ക് സിനിമാരംഗത്തെ പ്രമുഖ നിർമ്മാണ കമ്പനിയായ ഷൈൻ സ്ക്രീൻസ് സിനിമ ആദ്യമായി മലയാള സിനിമ നിർമ്മാണ രംഗത്തേക്ക് കടന്നു വരുന്നു എന്ന പ്രത്യേകത ഈ ചിത്രത്തിനുണ്ട്
ഒരു പുതുമുഖ സംവിധായകൻ എന്ന നിലയിൽ, അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളും ശൈലിയും ഈ ചിത്രത്തിലൂടെ വെളിപ്പെടും. വാഴ, ഗുരുവായൂർ അമ്പലനടയിൽ, ജയ ജയ ജയ ജയ ഹേ എന്നീ ഹിറ്റ് ചിത്രങ്ങളുടെ നിർമ്മാതാവായ വിപിൻ ദാസിന്റെ പിന്തുണ വിപിൻ എസിന് ഒരു മുതൽക്കൂട്ടാണ്.
കുടുംബാംഗങ്ങൾക്കിടയിലുള്ള അടുപ്പവും, പിണക്കങ്ങളും, പരസ്പര ബന്ധങ്ങളിലെ രസകരമായ സങ്കീർണ്ണതകളും ചിത്രത്തിന്റെ പ്രധാന പ്രമേയമായമാക്കിയിരിക്കുന്നത്.
അനശ്വര രാജൻ,സിജു സണ്ണി എന്നിവർക്കു പുറമെ ജോമോൻ ജ്യോതിർ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, മല്ലിക സുകുമാരൻ, നോബി മാർക്കോസ്, അരുൺ കുമാർ, നീരജ രാജേന്ദ്രൻ, ജാസിം ഹാഷിം, ഷൈലജ പി. അംബു, സുബിൻ എസ്. ബി., സബരി ഡി. ആർ., ദീപു നവൈക്കുളം എന്നിവരും അഭിനയിക്കുന്നുണ്ട്.
പിന്നണി പ്രവർത്തകരായി ഛായാഗ്രഹണം – റഹീം അബൂബക്കർ, എഡിറ്റിംഗ് – ജോൺകുട്ടി, സംഗീതം – അങ്കിത് മേനോൻ, ഗാനരചന – മനു മൻജിത്, വിനായക് ശശികുമാർ, ബ്ലാക്ക്, സുശാന്ത് സുധാകരൻ, ഗാനം – “മജാ മൂഡ്” എന്നിവരും അണിചേരുന്നുണ്ട്.