ഒരിടവേളക്ക് ശേഷം നിവിൻ പോളി തമിഴിൽ.

സുരേഷ് കാമാച്ചി,വി ഹൗസ് പ്രൊഡക്ഷൻസിന്റെ കീഴിൽ നിർമ്മിച്ച് റാം സംവിധാനം നിർവഹിചച്ച് റൊമാന്റിക് സൈക്കോളജിക്കൽ പ്രാധാന്യം നൽകി, നിവിൻ പോളി പ്രധാനവേഷത്തിൽ എത്തുന്ന ഏഴ് കടൽ ഏഴ് മല എന്ന ചിത്രം ഒരുങ്ങുന്നു.

“നേരം,” “റിച്ചി” എന്നീ സിനിമകൾക്കുശേഷം നിവിൻ പോളി അഭിനയിക്കുന്ന ചിത്രമാണിത്.ഇതിനുമുമ്പ് നിവിൻ അഭിനയിച്ച തമിഴ് ചിത്രങ്ങൾ. മലയാളികൾക്കിടയിൽ ഈ ചിത്രത്തിന് വലിയ ആകാംക്ഷ ഉണ്ടാക്കയിരുന്നു.

മുൻപ് “കട്രത് തമിഴ്,” “തങ്ക മീൻകൾ,” “തരമണി,” “പേരൻപ്” തുടങ്ങിയ മികച്ച സിനിമകൾ ഒരുക്കി വ്യക്തിമുദ്ര പതിപ്പിച്ചയാളാണ് റാം.

റോട്ടർഡാം ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ (IFFR) ആണ് ഈ ചിത്രത്തിന്റെ അന്താരാഷ്ട്ര പ്രീമിയർ നടന്നത്. ബിഗ് സ്ക്രീൻ കോമ്പറ്റീഷൻ വിഭാഗത്തിൽ മത്സരിക്കാൻ തിരഞ്ഞെടുക്കപ്പെട്ട 12 ചിത്രങ്ങളിൽ ഒന്നായിരുന്നു ഇത്. മാത്രമല്ല മോസ്കോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ട്രാൻസിൽവാനിയ ഫിലിം ഫെസ്റ്റിവൽ എന്നിവയിലേക്കും ചിത്രം തിരഞ്ഞെടുക്കപ്പെട്ടു.മേളകളിൽ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത് എന്ന പ്രത്യേകത ഈ ചിത്രത്തിനുണ്ട്.

ഒരു തീവണ്ടി യാത്രയിൽ 32 വയസ്സുള്ള ഒരു സാധാരണക്കാരനും (സൂരി), 8000 വർഷം പഴക്കമുള്ള ഒരു അനശ്വര കഥാപാത്രവും (നിവിൻ പോളി), ഒരു എലിയും തമ്മിലുള്ള അസാധാരണമായ കണ്ടുമുട്ടലാണ് കഥയുടെ കേന്ദ്രം. ഈ കണ്ടുമുട്ടൽ അവരുടെ ജീവിതത്തിൽ നിർണായകമായ വഴിത്തിരിവുകളുണ്ടാക്കുന്നു. പ്രണയം, പുനർജന്മം, ഒരു അനശ്വര ജീവിയുടെ യാത്ര എന്നിവയാണ് ചിത്രത്തിലെ പ്രധാന പ്രമേയങ്ങൾ. നിവിൻ പോളിയുടെ കഥാപാത്രം ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് അഞ്ജലിയുടെ കഥാപാത്രമായ ഒരു രാജ്ഞിയെ എങ്ങനെ കണ്ടുമുട്ടി, അവരുമായി പ്രണയത്തിലായി എന്ന് വിവരിക്കുന്നുണ്ട്.

നിവിൻ പോളിക്കു പുറമെ അഞ്ജലി, സൂരി (തമിഴ് നടൻ) രവി മരിയ,അഴകം പെരുമാൾ എന്നിവരും അഭിനയിക്കുന്നുണ്ട്.

പിന്നണി പ്രവർത്തകരായി സംഗീതം – യുവൻ ശങ്കർ രാജ,ഛായാഗ്രഹണം – എൻ. കെ. ഏകാംബരം, എഡിറ്റിംഗ് – മതി വി. എസ് എന്നിവരും അണിചേരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *