രോമാഞ്ചം സിനിമയിലെ നിരൂപ്, ആവേശത്തിലെ അമ്പാനെയും പൊന്മാനിലെ മരിയോയെയും മലയാളികൾ മറന്നിരിക്കാനിടയില്ല … സജിൻ ഗോപു എന്ന നടൻറെ വ്യത്യസ്തമായ മൂന്ന് കഥാപാത്രങ്ങൾ ഇങ്ങനെ നിറഞ്ഞു നിൽകുമ്പോൾ ആണ് ജിത്തു മാധവന്റെ തിരക്കഥയിൽ ശ്രീജിത്ത് ബാബു അണിയിച്ചൊരുക്കിയ പൈങ്കിളി എന്ന സിനിമയിലെ നായകനായി സജിൻ ഗോപു വരുന്നത് .
പൈങ്കിളിയിലെ സുകു മുമ്പ് അവതരിപ്പിച്ച മുഴു നീള കഥാപത്രങ്ങളുടെ സാദൃശ്യം ഒട്ടും തന്നെ ഇല്ലാതെ കൊണ്ടുപോകുവാൻ സാജിനെ പോലെ സിനിമാരംഗത്തു പുതിയതായി വന്ന ഒരു നടനെ സംബധിച്ചിടത്തോളം ഒരു വെല്ലുവിളി തന്നെ ആയിരുന്നു .. എന്നാൽ ആ വെല്ലുവിളി വളരെ ആത്മാർത്ഥതയോടെ തന്നെ സജിൻ ഗോപു എന്ന നടൻ ഏറ്റെടുത്തു എന്ന് നിസംശയം പറയാം . തന്നെയുമല്ല … മികച്ച രീതിയിൽ ബോഡി ട്രാൻസ്ഫോർമേഷൻ തന്റെ ശരീരത്തിൽ കൊണ്ടുവരുവാനും പരമാവധി സജിൻ ശ്രമിച്ചിട്ടുണ്ട് എന്നതിന് പൊന്മാനിലെ ഭീമാകാരമായ മാരിയോയിൽ നിന്നും ഗ്രാമത്തിലെ നിഷ്കളകഥയെല്ലാം ഉൾക്കൊണ്ടു രൂപത്തിലും ഭാവത്തിലും മാറിയ പൈങ്കിളിയിലെ സുകു !
ഒരു നായകനായി സജിൻ ഗോപുവിനെ അംഗീകരിക്കുകയും അവസരമൊരുക്കുകയും ചെയ്ത നിർമാതാവ് ഫഹദ് ഫാസിലിനും തങ്ങളുടെ തിരഞ്ഞെടുപ്പു അല്പം പോലും തെറ്റിയിട്ടില്ല എന്ന തരത്തിലാണ് പൊന്മാനിലെ സുകുവിനെ നമുക്കു കാണാൻ സാധിക്കുക .
സിനിമയിലേക്ക് വന്നാൽ … തരക്കേടില്ല എന്നേ പറയാൻ സാധിക്കു … അഭിനയിച്ച എല്ലാവരും തന്നെ മികച്ച പ്രകടനം കാഴ്ച വച്ച ഒരു സിനിമ കൂടി ആണ് ഇതെന്നോർക്കണം .. കാരണം നായികയായ അനശ്വര രാജൻ , കൂടെ അഭിനയിച്ച ചന്ദു സലിം കുമാർ , റോഷൻ , ജിസ്മ വിമൽ , അബു സലിം , രണ്ടോ മൂന്നോ സീനിൽ വന്ന റിയാസ് ഖാൻ , ഒറ്റ സീനിൽ വന്ന ലിജോ ജോസ് പെല്ലിശ്ശേരി അങ്ങിനെ സിനിമയിലുടനീളം ഇവരെല്ലാം തന്നെ മികച്ച പ്രകടനം കാഴ്ച വെച്ച ഒരു സിനിമ എങ്ങിനെയാണ് മികച്ച ഒരഭിപ്രായത്തിലേക്കു എത്താതിരുന്നത് …??
നായികയായി അഭിനയിച്ച അനശ്വരയുടെ കഥാപാത്രം ഷീബ ..ഇടക്കിടെ ഒളിച്ചോടുന്നു .. ഓരോ പ്രാവശ്യം ഒളിച്ചോടുമ്പോളും അതെന്തിനാണെന്ന സസ്പെൻസ് എലമെന്റ് കൃത്യമായി സിനിമയുടെ ഏറിയ ഭാഗവും നിലനിർത്താൻ എഴുത്തുകാരന് കഴിഞ്ഞു … അതിനിടയിൽ ഉണ്ടാകുന്ന നർമ്മങ്ങളും സാഹചര്യങ്ങളും ഒക്കെ തന്നെ നല്ല രസകരമായി തന്നെ വന്നിട്ടുണ്ട് .. പക്ഷെ ആ സസ്പെൻസ് റിവീൽ ചെയ്യുന്ന സീൻ ..അതായതു ഷീബയും സുകുവിന്റെ അയൽക്കാരി സുമയും തമ്മിലുള്ള സംസാരം ..അതിന്റെ ഉള്ളടക്കം സുമ വന്നു സുകുവിനോടും കൂട്ടരോടും പറയുന്ന സീൻ .. വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല എന്ന് വേണം കരുതുവാൻ …അതുകൊണ്ടു തന്നെ ആയിരുന്നിരിക്കണം അത്രതന്നെ ശക്തിയില്ലാത്ത ഒരു തിരക്കഥയായി പ്രേക്ഷകർക്ക് തോന്നാനും കാരണം .
എടുത്തു പറയാനുള്ളത് ഈ സിനിമയിലെ സജിൻ ഗോപുവിന്റെ സുകുവും, സുകുവിന്റെ അച്ഛനായി അഭിനയിച്ച അബു സലിം ചേട്ടനും പിന്നെ സുകുവിന്റെ കൂട്ടുകാരന്റെ പെങ്ങൾ സുമ എന്ന കഥാപാത്രം അവതരിപ്പിച്ച ജിസ്മ വിമൽ എന്നിവരാണ്. അസാധ്യമായി തന്നെ ഇവർ മൂവരും അഭിനയിച്ചു തകർത്തു . സുമയുടെ മുഖം സ്ക്രീനിൽ വരുമ്പോളൊക്കെയും അടിപൊളിയായിരുന്നു … രാത്രി ഭക്ഷണം കൊണ്ട് കൊടുക്കുന്ന സീനൊക്കെ സുമയും സുകുവും തകർത്തടുക്കി … അബു സലിം ഇക്ക വണ്ടി പാർക്ക് ചെയ്യാൻ പറയുന്ന സീനൊക്കെ ചുമ്മാ ചിരി ആളിപടർത്തും . ഒടുക്കം സ്വന്തം മകൻ തന്റെ വാക് കേട്ട് അടങ്ങിയിരുന്നപ്പോൾ ആ അച്ഛന്റെ സന്തോഷപ്രകടനം ഒന്ന് വേറെ തന്നെയായിരുന്നു . വയ്യാതായി വീട്ടിൽ വന്ന മകനെ കാണാനായി വന്ന നാട്ടുകാരോടൊക്കെ ഉള്ള ഡീലിങ്സ് ചുമ്മാ പൊളി !!
തിരക്കഥയിലെ ആ ശക്തി കുറവൊന്നു പരിഹരിച്ചിരുന്നെങ്കിൽ പൈങ്കിളി ഒരു നല്ല സിനിമയായിരുന്നേനെ !!
സജിൻ ഗോപു .. കൂടുതൽ നല്ല കഥാപാത്രങ്ങളുമായി ഇനിയും കാണാൻ ഇടവരട്ടെ !
VV.